യു.കെ.വാര്‍ത്തകള്‍

ദേശീയ ഇന്‍ഷുറന്‍സ് വര്‍ധന; ബിസിനസ് മേഖലകളില്‍ തിരിച്ചടി; പ്രമുഖ കമ്പനികള്‍ രംഗത്ത്

തൊഴിലുടമകള്‍ അടയ്‌ക്കേണ്ട ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകളിലെ വര്‍ധന ബിസിനസ് മേഖലകളില്‍ ഉണ്ടാക്കിയ തിരിച്ചടി കണക്കിലെടുത്തു യുവാക്കളെ ജോലിക്കെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ പ്രമുഖ കമ്പനികള്‍ രംഗത്ത്. ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി കമ്പനികള്‍ ചാന്‍സലര്‍ ജോണ്‍ ഹീലിയുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ടെസ്‌കോ, കോസ്റ്റ കോഫി, കോ-ഓപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് ആദ്യ ബജറ്റിന് മുന്നോടിയായി ആവശ്യമുന്നയിച്ചത്.

ചൊവ്വാഴ്ച നമ്പര്‍ 11 ഡൗണിങ് സ്ട്രീറ്റില്‍ നടന്ന യോഗത്തില്‍ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മേധാവി സ്റ്റുവര്‍ട്ട് മച്ചിന്‍, സെയിന്‍സ്ബറീസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ റോബര്‍ട്ട്‌സ് എന്നിവരും പങ്കെടുത്തു. തൊഴിലുടമകള്‍ അടയ്‌ക്കേണ്ട ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകളിലെ വര്‍ധന ബിസിനസുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തൊഴിലുടമകള്‍ ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകള്‍ അടയ്ക്കാന്‍ തുടങ്ങുന്ന വാര്‍ഷിക വരുമാന പരിധി 9,100 പൗണ്ടില്‍ നിന്ന് 5,000 പൗണ്ടായി കുറച്ചിരുന്നു. ഈ മാറ്റം ഹൈസ്ട്രീറ്റുകളിലെ യുവാക്കളുടെയും പാര്‍ട്ട് ടൈം ജീവനക്കാരുടെയും തൊഴിലവസരങ്ങള്‍ കുറയുന്നതിനും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും കാരണമായെന്നാണ് കമ്പനികളുടെ വാദം.

നിലവിലെ പരിധി 6,000 പൗണ്ടായി ഉയര്‍ത്തണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യാപാരമേഖലയിലെ പണപ്പെരുപ്പ സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ ഇന്‍ഷുറന്‍സ് സംഭാവന മൂലം ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. മലയാളികളും ഇതിന്റെ തിരിച്ചടി നേരിടേണ്ടിവന്നു. സംരംഭകരായും ജോലിക്കാരായും നിരവധി മലയാളികള്‍ ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നു.

  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി
  • യുകെയില്‍ സൃഷ്ടിക്കപ്പെട്ട അഞ്ച് ജോലികളില്‍ നാലും കുടിയേറ്റക്കാര്‍ നേടിയെന്ന്
  • വിന്റര്‍ എത്തും മുമ്പേ ഇംഗ്ലണ്ടില്‍ ഫ്ലൂ പടരുന്നു; എമര്‍ജന്‍സികളില്‍ ഇന്‍ഫ്‌ളുവെന്‍സാ കേസുകള്‍ കൂടുന്നു
  • ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ 1.3% വളര്‍ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല്‍ വേഗം കുറയും
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ വിസാ നിയമങ്ങള്‍; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
  • ഇത്തവണത്തെ വിന്റര്‍ കടുപ്പമേകും; കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം കൊടുങ്കാറ്റും വെള്ളപ്പൊക്കവും എത്തും
  • ഇ യു ബന്ധം ശക്തമാക്കാന്‍ ബ്രിട്ടന്‍; വ്യാപാരവും കുടിയേറ്റവും ചര്‍ച്ചയാകും
  • ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും
  • സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions