യു.കെ.വാര്‍ത്തകള്‍

പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി

യുകെയില്‍ സ്റ്റേറ്റ് പെന്‍ഷന്‍ സംവിധാനത്തിലെ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്ന് തൊഴില്‍-പെന്‍ഷന്‍ സെക്രട്ടറി പാറ്റ് മക്ഫാഡന്‍ മുന്നറിയിപ്പ് നല്‍കി . നിലവിലെ ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കി ചെലവ് കുറഞ്ഞ പുതിയ രീതി നടപ്പാക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ പദ്ധതിയെ ന്യായീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ പരിഷ്‌കാരത്തിലൂടെ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ പ്രതിവര്‍ഷം 50 ബില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് മക്ഫാഡന്റെ വാദം. സംസ്ഥാന പെന്‍ഷന്‍ സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ആന്‍ഡി ബേണ്‍ഹാമിന്റെ നേതൃത്വത്തില്‍ നിര്‍ദേശിക്കപ്പെട്ട പുതിയ നാഷണല്‍ കെയര്‍ സര്‍വീസിനായി പണം കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിഷ്‌കാരത്തെ എതിര്‍ക്കുന്നവര്‍ പ്രായമേറുന്ന ജനസംഖ്യയുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ ചെലവ് നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നും മക്ഫാഡന്‍ ആവശ്യപ്പെട്ടു. മുന്‍പ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ചെയ്തതുപോലെ പെന്‍ഷന്‍ പ്രായം വേഗത്തില്‍ ഉയര്‍ത്തി, എഴുപതുകളിലും ജോലി ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കണോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, ലേബര്‍ സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. തൊഴില്‍പ്രായത്തിലുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി വര്‍ധിച്ചുവരുന്ന ചെലവ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് സംസ്ഥാന പെന്‍ഷന്‍ സംവിധാനത്തെ അപകടത്തിലാക്കുകയാണെന്ന് ഷാഡോ തൊഴില്‍-പെന്‍ഷന്‍ സെക്രട്ടറി ഹെലന്‍ വാട്ട്ലി ആരോപിച്ചു.

ചെലവ് കുറയ്ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ തൊഴില്‍പ്രായത്തിലുള്ളവര്‍ക്കുള്ള ക്ഷേമ ആനുകൂല്യങ്ങളില്‍ നിന്നാണ് നടപടികള്‍ ആരംഭിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ എതിര്‍പ്പുകളെ നേരിടാന്‍ തയ്യാറാകാതെ, പെന്‍ഷന്‍ സംവിധാനത്തിലേക്ക് സംഭാവന നല്‍കിയവരെ ബാധിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വാട്ട്ലി വിമര്‍ശിച്ചു.

  • ദേശീയ ഇന്‍ഷുറന്‍സ് വര്‍ധന; ബിസിനസ് മേഖലകളില്‍ തിരിച്ചടി; പ്രമുഖ കമ്പനികള്‍ രംഗത്ത്
  • യുകെയില്‍ സൃഷ്ടിക്കപ്പെട്ട അഞ്ച് ജോലികളില്‍ നാലും കുടിയേറ്റക്കാര്‍ നേടിയെന്ന്
  • വിന്റര്‍ എത്തും മുമ്പേ ഇംഗ്ലണ്ടില്‍ ഫ്ലൂ പടരുന്നു; എമര്‍ജന്‍സികളില്‍ ഇന്‍ഫ്‌ളുവെന്‍സാ കേസുകള്‍ കൂടുന്നു
  • ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ 1.3% വളര്‍ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല്‍ വേഗം കുറയും
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ വിസാ നിയമങ്ങള്‍; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
  • ഇത്തവണത്തെ വിന്റര്‍ കടുപ്പമേകും; കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം കൊടുങ്കാറ്റും വെള്ളപ്പൊക്കവും എത്തും
  • ഇ യു ബന്ധം ശക്തമാക്കാന്‍ ബ്രിട്ടന്‍; വ്യാപാരവും കുടിയേറ്റവും ചര്‍ച്ചയാകും
  • ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും
  • സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions