സിനിമ

400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്‌മിക മന്ദാന. 'പ്രൊജക്ട് അന്നപൂര്‍ണ്ണ’ എന്ന പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് കുടുംബങ്ങള്‍ക്ക് സൗജന്യമായി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് താരം അറിയിച്ചു. മൂന്ന് മാസം വീതമുള്ള ഘട്ടങ്ങളായാണ് പലചരക്ക് സാധനങ്ങള്‍ എത്തിക്കുക. മറ്റുള്ളവര്‍ക്കും തങ്ങളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ ഈ സംരംഭം പ്രചോദനമാകട്ടെയെന്ന് കരുതിയാണ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയതെന്നും താരം വ്യക്തമാക്കി.

പുറത്തിറങ്ങാനിരിക്കുന്ന ‘രണബാലി’യില്‍ ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാര്‍ഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്നും നടി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിലൊന്ന്. നേരത്തെ ഇത്തരം സഹായങ്ങള്‍ ചെയ്യുമ്പോള്‍ അതെല്ലാം സ്വകാര്യമായി സൂക്ഷിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ തന്റെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നചിന്തയിലാണ് ഇത്തവണ പരസ്യമാക്കാന്‍ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.

400 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ഇതിലൂടെ പലചരക്ക് സാധനങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുക ലാഭിക്കാനും അത് കുടുംബങ്ങളുടെ മറ്റ് ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് നടി പറഞ്ഞത്. കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ പട്ടികയും താരം പങ്കുവെച്ചിട്ടുണ്ട്.

മാത്രമല്ല, എല്ലാവരും തങ്ങളെകൊണ്ട് പറ്റുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും രശ്‌മിക അഭ്യര്‍ഥിച്ചു. ‘ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും ഒരാളുടെ ജീവിതം മാറ്റാന്‍ സാധിക്കും. അത് വലുതായിരിക്കണമെന്ന് നിര്‍ബന്ധമില്ല, ചെറിയ രീതിയിലെങ്കിലും നമുക്ക് തുടങ്ങാം,’ നടി കൂട്ടിച്ചേര്‍ത്തു.

  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  • സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions