യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി


ബെനഫിറ്റ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് നേരിട്ട് ബാങ്കുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ അധികാരം നല്‍കുന്ന പുതിയ നിയമം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍, യഥാര്‍ത്ഥത്തില്‍ അര്‍ഹരായവര്‍ തന്നെയാണോ കൈപ്പറ്റുന്നത് എന്ന് അറിയുന്നതിനാണ് ഈ നീക്കം. പുതിയ എലിജിബിലിറ്റി വെരിഫിക്കേഷന്‍ മെത്തേഡ് (ഇ വി എം) അനുസരിച്ച് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍, അക്കൗണ്ടുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ബാധ്യസ്ഥരായിരിക്കും.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് അല്ലെങ്കില്‍ പുതിയ രീതിയിലുള്ള എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ് എന്നിവ ലഭിക്കുന്നവരെയായിരിക്കും ഈ നിയമം ബാധിക്കുക. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയും. അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, അക്കൗണ്ടില്‍ മിച്ചമുള്ള തുക എന്നീ വിവരങ്ങള്‍ക്കൊപ്പം, വിദേശരാജ്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തീയതി ഉള്‍പ്പടേയുള്ള വിവരങ്ങളും സര്‍ക്കാരിന് ശേഖരിക്കാന്‍ കഴിയും.

എന്നാല്‍, ഉപഭോക്താക്കളുടെ റിയല്‍-ടൈം ബാങ്കിംഗ് വിവരങ്ങളോ, പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിന്റെ മുഴുവന്‍ വിവരങ്ങളോ, മതപരവും രാഷ്ട്രീയവുമായ വ്യക്തിഗത വിവരങ്ങളോ പരിശോധിക്കാന്‍ മന്ത്രാലയത്തിന് സാധിക്കില്ലെന്ന് ഡി.ഡബ്ല്യു.പി വ്യക്തമാക്കുന്നു. കൂടാതെ, ബാങ്കുകളും സര്‍ക്കാരും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സ്വതന്ത്രമായ റീവ്യൂവര്‍ ബോഡിയെ ചുമതലപ്പെടുത്തുകയും റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുകയും ചെയ്യും.

വ്യക്തിഗത സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തവര്‍ അടിയന്തരമായി ഡി.ഡബ്ല്യു.പിയെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലാത്തപക്ഷം കൈപ്പറ്റിയ തുക തിരികെ അടക്കേണ്ടി വരികയോ, പിഴ ഈടാക്കുകയോ, നിയമനടപടികള്‍ നേരിടേണ്ടി വരികയോ ചെയ്യും.

  • ഗ്യാസാണെന്ന് പറഞ്ഞ് തിരിച്ചയച്ച എന്‍എച്ച്എസ് നഴ്‌സ് ഹൃദയസ്തംഭനം മൂലം മരിച്ചു
  • ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചു; ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകളുടെ ഡിമാന്‍ഡ് കൂടി
  • ജര്‍മനിയില്‍ ഫ്ലാറ്റിനു തീപിടിച്ച് 3 മലയാളികള്‍ മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
  • യുകെയില്‍ യുവാക്കള്‍ക്കായി ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍
  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി
  • ദേശീയ ഇന്‍ഷുറന്‍സ് വര്‍ധന; ബിസിനസ് മേഖലകളില്‍ തിരിച്ചടി; പ്രമുഖ കമ്പനികള്‍ രംഗത്ത്
  • യുകെയില്‍ സൃഷ്ടിക്കപ്പെട്ട അഞ്ച് ജോലികളില്‍ നാലും കുടിയേറ്റക്കാര്‍ നേടിയെന്ന്
  • വിന്റര്‍ എത്തും മുമ്പേ ഇംഗ്ലണ്ടില്‍ ഫ്ലൂ പടരുന്നു; എമര്‍ജന്‍സികളില്‍ ഇന്‍ഫ്‌ളുവെന്‍സാ കേസുകള്‍ കൂടുന്നു
  • ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ 1.3% വളര്‍ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല്‍ വേഗം കുറയും
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ വിസാ നിയമങ്ങള്‍; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions