Don't Miss

‘ഉമ്മന്‍ചാണ്ടിയെ 10വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി, നീതി നിഷേധിക്കപ്പെട്ടു’; മാത്യു കുഴല്‍നാടനെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ പത്തുവര്‍ഷക്കാലം നീതി നിഷേധിക്കപ്പെട്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വേട്ടയാടിയെന്നും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. മാസപ്പടി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കൃത്യമായി പഠിച്ച ശേഷമാണ് മാത്യു കുഴല്‍നാടന്‍ അവതരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പ്രധാന വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വപരമായ സമീപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ പറയുന്ന കാര്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളും വ്യത്യസ്തമായിരിക്കാമെന്നും സര്‍ക്കാരിന് അതിന്റേതായ തീരുമാനങ്ങളുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പിതാവിനെ വിവിധ വിഷയങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഉചിതവും നീതിപൂര്‍വവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കട്ടെയെന്നും ആരെയും കള്ളക്കേസുകളില്‍ കുടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ മന്ത്രിസഭയുടെ ഭാഗമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കില്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തമായി പ്രതികരിക്കാന്‍കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍
  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions