ഇമിഗ്രേഷന്‍

പെര്‍മനന്റ് സെറ്റില്‍മെന്റ്: സര്‍ക്കാര്‍ പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ ഭിന്നത


പെര്‍മനന്റ് സെറ്റില്‍മെന്റ് കിട്ടാന്‍ കുടിയേറ്റക്കാര്‍ നീണ്ട കാത്തിരിപ്പ് നടത്തണമെന്ന ഗവണ്‍മെന്റ് പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ ഭിന്നത. ഹോം ഓഫീസിന്റെ വിസാ നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ തങ്ങളെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുകെയില്‍ എത്തിയവര്‍. ബ്രിട്ടനില്‍ അഞ്ച് വര്‍ഷം താമസിച്ച് പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാന്‍ ദിവസങ്ങളും, ആഴ്ചകളും മാത്രം ബാക്കിനില്‍ക്കുന്നവര്‍ക്ക് പോലും നെഞ്ചിടിപ്പാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ അനിശ്ചിതാവസ്ഥയില്‍ കാത്തിരിക്കുകയാണ്.

പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും പത്തായി വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യപനം തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഇക്കാര്യത്തില്‍ ആന്‍ഡി ബേണ്‍ഹാമിന്റെ വരവോടെ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അന്തിമപദ്ധതി വിവരങ്ങള്‍ പ്രഖ്യാപിക്കാതെ നീട്ടിവച്ചിരിക്കുകയാണ്.

ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ബേണ്‍ഹാം ക്യാബിനറ്റിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്നത്. സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കാനായി കുടിയേറ്റക്കാര്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന ഹോം ഓഫീസ് പദ്ധതിക്കെതിരെ എനര്‍ജി സെക്രട്ടറി മിയാത്താ ഫഹന്‍ബുള്ളെയാണ് രംഗത്ത് വന്നിരിക്കുന്നത്.

സെറ്റില്‍മെന്റ് നല്‍കാനായി സമയം കൂട്ടുന്നത് ആളുകളെ ഒരുമിച്ച് ചേര്‍ക്കുന്ന നടപടിയും നീട്ടിക്കൊണ്ട് പോകുമെന്നാണ് പെക്കാം എംപി മിയാത്ത കുറിച്ചത്. കുടിയേറ്റം ശ്രദ്ധയോടെയും, നിയന്ത്രണത്തോടെയും, സഹിഷ്ണുതയോടെയും കാണേണ്ട കാര്യമാണെന്ന് പെക്കാം എംപി കൂട്ടിച്ചേര്‍ത്തു. സംഭവം വാര്‍ത്തയായതോടെ ലേഖനം വെബ്‌സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നല്‍കുന്നത് വൈകിപ്പിച്ചില്ലെങ്കില്‍ കൊവിഡ് സമയത്ത് റെക്കോര്‍ഡ് തോതില്‍ എത്തിയ കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് യോഗ്യത നേടുമെന്നാണ് ഹോം സെക്രട്ടറി വാദിച്ചിരുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ചു ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നിര്‍ത്തി
  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions