സിനിമ

കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും


പ്രശസ്ത സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സി‌ഇ‌ഒ കാവ്യ മാരനും തമ്മിലുള്ള വിവാഹം ഗ്രീസില്‍ വച്ചായിരിക്കുമെന്നു സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ 11-ന് ഗ്രീസില്‍ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യ ചടങ്ങായി വിവാഹം നടക്കുമെന്നാണ് സൂചന. നവംബര്‍ 21-ന് ചെന്നൈയിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ 'ഐടിസി ഗ്രാന്‍ഡ് ചോള'യില്‍ വെച്ച് ആഘോഷമായ റിസപ്ഷന്‍ നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് പ്രമുഖ നേതാക്കള്‍, ബിസിനസ് ഗ്രൂപ്പ് തലവന്മാര്‍, ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ താരങ്ങള്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വലിയ രീതിയില്‍ തരംഗമായിക്കഴിഞ്ഞു. #AnirudhKavyaMaran എന്നൊക്കെയുള്ള ഹാഷ്‌ടാഗുകളില്‍ ആരാധകര്‍ ആശംസകള്‍ നേരുന്നുണ്ട്.

24,000 കോടിയിലധികം ആസ്തിയുള്ള സണ്‍ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ അവകാശിയാണ് കാവ്യ മാരന്‍. ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ശൃംഖലകളിലൊന്നായ 'സന്‍ ഗ്രൂപ്പിന്റെ' സ്ഥാപകനും ചെയര്‍മാനുമാണ് കാവ്യയുടെ പിതാവ് കലാനിധി മാരന്‍. ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ സ്റ്റേഷനുകള്‍, പ്രിന്റ് മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് പുറമേ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
സംഗീത ലോകത്തെ യുവ സൂപ്പര്‍ സ്റ്റാര്‍ ആണ് അനിരുദ്ധ്. സമീപകാലത്തു തമിഴകത്തിന്റെ തരംഗമായ പാട്ടുകളൊക്കെയും അനിരുദ്ധിന്റേതായിരുന്നു. ഒടുവിലിറങ്ങിയ ജയിലര്‍ 2 ഉം ആരാധകര്‍ ഏറ്റെടുത്തു.

  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions