യു.കെ.വാര്‍ത്തകള്‍

രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി

യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രാജകുടുംബവുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ഹാരി രാജകുമാരന്‍. ന്യൂയോര്‍ക്കില്‍ ജി ക്യു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജകുടുംബവുമായുള്ള അനുരഞ്ജനത്തിനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ചിലര്‍ ഈ നീക്കം വിജയിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും എനിക്ക് അതില്‍ വിജയിക്കണമെന്നും ഹാരി പറഞ്ഞു. ലോകത്ത് മറ്റ് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുരഞ്ജനമാണ്. അതാണ് പ്രധാനം എന്നും ഹാരി വെളിപ്പെടുത്തി.

'കഴിഞ്ഞുപോയ കാര്യങ്ങള്‍ മറന്ന് മുന്നോട്ടുപോകണമെന്നും പഴയ കാര്യങ്ങളോടുള്ള കാഴ്ചപ്പാടും മനോഭാവവും മാറ്റാന്‍ എല്ലാവരും ശ്രമിക്കണം. മുറിവുകളുടെ പാടുകള്‍ എന്നെന്നേക്കുമായി നിലനില്‍ക്കാമെങ്കിലും അവയെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്.' ഹാരി പറഞ്ഞു.

ഓഗസ്റ്റിലാണ് ഹാരിയും ഭാര്യ മേഗനും അമേരിക്ക വിട്ട് യുകെയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ആദ്യമായി ഇരുവരും ഒരുമിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തത്. 2020ല്‍ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകള്‍ ഉപേക്ഷിച്ച് ഇരുവരും അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. അന്ന് രാജകുടുംബവുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടായിരുന്നു. ഹാരിയുടെ ഓര്‍മക്കുറിപ്പില്‍ കുടുംബത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളുടെയും സഹോദരന്‍ വില്യമുമായുള്ള അകല്‍ച്ചയും വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ യുകെയില്‍ കുടുംബത്തിനൊപ്പമാണെങ്കിലും വില്യമുമായുള്ള അടുപ്പം മെച്ചപ്പെട്ടതായുള്ള സൂചനകളൊന്നുമില്ല. നിരവധി കുടുംബങ്ങളില്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ രാജകുടുംബത്തിലെ തര്‍ക്കങ്ങള്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമാണെന്ന് ഹാരി അഭിമുഖത്തില്‍ പറഞ്ഞു.

യുകെയിലേക്ക് മടങ്ങിയെത്തിയതിന്റെ കാരണങ്ങളെക്കുറിച്ച് വിവരിച്ച ഹാരി, മക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും ബ്രിട്ടീഷ് സ്‌കൂളില്‍ പഠിപ്പിക്കാനുള്ള അവസരം ഏറെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി. പുതിയ അന്തരീക്ഷം മക്കള്‍ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് കൂടുതല്‍ അടുത്തായിരിക്കാനും ഏതാനും ദിവസങ്ങളോ ഒരാഴ്ചയോ മാത്രം യുകെയില്‍ ചെലവഴിക്കുന്നതിന് പകരം കൂടുതല്‍ കാലം അവിടെ കഴിയാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാരി പറഞ്ഞു.

  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions