ആരോഗ്യം

യുകെയില്‍ പുതിയ കോവിഡ് വകഭേദം വ്യാപനം ശക്തം; ചികിത്സ തേടുന്നവരുടെ എണ്ണം കൂടി

യുകെയില്‍ 'അമേരിക്കന്‍ കോവിഡ്' എന്നറിയപ്പെടുന്ന പുതിയ വകഭേദതത്തിന്റെവ്യാപനം ശക്തം. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ നിരക്ക് വര്‍ദ്ധിച്ചുവരുകയാണ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ യുകെയില്‍ കോവിഡ് പോസിറ്റീവ് നിരക്ക് 7% ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ ആശുപത്രി പ്രവേശന നിരക്കില്‍ 50% വര്‍ദ്ധനവുണ്ടായി. എങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദം കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കുന്നു. തണുപ്പുകാലം എത്തുമ്പോള്‍ കോവിഡ് കേസുകള്‍ സാധാരണയായി വര്‍ദ്ധിക്കാറുള്ളതുപോലെയാണ് ഇപ്പോഴത്തെ ഈ വര്‍ദ്ധനവും. ഭൂരിഭാഗം ആളുകളിലും ഈ വകഭേദം ഒരു സാധാരണ ജലദോഷം പോലെ ലഘുവായ രോഗാവസ്ഥയാണ് ഉണ്ടാക്കുന്നത്. എങ്കിലും പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് ഗുരുതരമായേക്കാം.

വകഭേദമായ XFG ബാധിച്ച ചിലരില്‍ സാധാരണയേക്കാള്‍ കടുത്ത തൊണ്ടവേദന അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കണ്ണുകളില്‍ നിന്ന് വെള്ളം വരിക തുടങ്ങിയ നേത്രസംബന്ധമായ ലക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്.

കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, ശരീരവേദന, തലവേദന, രുചിയോ മണമോ നഷ്ടപ്പെടുക തുടങ്ങിയ സാധാരണ കോവിഡ് ലക്ഷണങ്ങളും ഇതിലുണ്ട്.

ലക്ഷണങ്ങളോടെ പുറത്തിറങ്ങേണ്ടി വന്നാല്‍ മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളവരില്‍ നിന്ന് അകലം പാലിക്കുക. ഇടയ്ക്കിടെ കൈകള്‍ കഴുകുക, മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടുക.

ഭൂരിഭാഗം ആളുകള്‍ക്കും ആവശ്യത്തിന് വിശ്രമവും വെള്ളവും പാരസെറ്റമോള്‍ അല്ലെങ്കില്‍ ഇബുപ്രൊഫെയ്ന്‍ പോലുള്ള ഔഷധങ്ങളും ഉപയോഗിച്ച് വീടുകളില്‍ തന്നെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ വഷളാകുകയാണെങ്കിലോ ആശങ്കയുണ്ടെങ്കിലോ ഡോക്ടറുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സഹായം തേടേണ്ടതാണ്.

സ്‌കൂള്‍ ഓട്ടം ടേം ആരംഭിക്കുമ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ 2025-ലെ കണക്കുകളെ അപേക്ഷിച്ച് ഈ വര്‍ഷം കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനവാണുള്ളത്. വൈറസ് ബാധിച്ച് വളരെയധികം അസുഖബാധിതരായി മാറുന്നവരുടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം ഏറെ കൂടുതലാകുമെന്നാണ് കരുതുന്നത്.

ചെറിയ ഇന്‍ഫെക്ഷന്‍ നേരിട്ട് രോഗം സ്ഥിരീകരിക്കാതെ, അഡ്മിഷന്‍ എടുക്കാതെ ആയിരങ്ങള്‍ പുറത്തുണ്ടെന്നതാണ് വസ്തുത.

കൊവിഡിനൊപ്പം, ജലദോഷം, ഫ്‌ളൂ എന്നിവയും വ്യാപിക്കുന്നത് എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുമെന്നാണ് ജിപിമാരുടെ മുന്നറിയിപ്പ്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions