യു.കെ.വാര്‍ത്തകള്‍

കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!


2020 തുടക്കത്തില്‍ കൊവിഡ് മഹാമാരി യുകെയില്‍ ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന മേഖല കെയര്‍ ഹോമുകളായിരുന്നു. പ്രായമായ, രോഗസാധ്യത ഏറെയുള്ളവരെ കൂട്ടമായി മരണത്തിലേക്ക് തള്ളിവിട്ടത് പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തില്‍ സംഭവിച്ച സര്‍ക്കാരിന്റെ വീഴ്ചകള്‍ മൂലമാണെന്നാണ് കൊവിഡ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
'സുരക്ഷിത വലയം' സ്ഥാപിച്ചതായി അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞത് ഇല്ലാത്ത കാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഹീതര്‍ ഹാലറ്റ് നടത്തിയ കോവിഡ്-19 ഇന്‍ക്വയറി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കെയര്‍ ഹോമിലെ മരണങ്ങളിലേക്ക് നയിച്ചത് ഗവണ്‍മെന്റ് വീഴ്ചകളാണെന്ന് കുറ്റപ്പെടുത്തല്‍ സ്ഥിരീകരിക്കപ്പെട്ടത്. ആശുപത്രിയില്‍ നിന്നും കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്രായമായ രോഗികളെ ഐസൊലേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കാതെ വൈറസ് അന്തേവാസികള്‍ക്കും, ജീവനക്കാര്‍ക്കും ഇടയില്‍ വ്യാപിക്കാന്‍ കാരണമായി മാറിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

മഹാമാരി കാലത്ത് കെയര്‍ ഹോമുകളിലേക്ക് പ്രിയപ്പെട്ടവര്‍ സന്ദര്‍ശനത്തിന് വരുന്നതിന് വിലക്കുണ്ടായിരുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിച്ചതെന്നും ഹാലറ്റ് വ്യക്തമാക്കി. അന്തേവാസികളെ ഒറ്റപ്പെടുത്താന്‍ ഈ നിയമം വഴിവെച്ചു. അഡല്‍റ്റ് സോഷ്യല്‍ കെയര്‍ പിന്നീട് ആലോചിക്കേണ്ട ഒരു കാര്യമായാണ് ഗവണ്‍മെന്റ് ചിന്തിച്ചത്. എന്‍എച്ച്എസിനെ സംരക്ഷിച്ച് നിര്‍ത്താനായി കെയര്‍ ഹോമിലെ ആളുകളെ വിട്ടുനല്‍കുകയാണ് ചെയ്തത്, അവര്‍ പറഞ്ഞു.

കൂടാതെ കെയര്‍ ഹോമുകള്‍ക്ക് ആവശ്യത്തിന് സുരക്ഷ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു. യുകെയില്‍ കോവിഡ്-19 വ്യാപിച്ചപ്പോള്‍ 2020 മാര്‍ച്ച് മുതല്‍ 2022 ജൂലൈ വരെ കെയര്‍ ഹോമുകളില്‍ 43,000-ലേറെ പേരാണ് മരണപ്പെട്ടത്. അന്തേവാസികളെ പരിചരിക്കുന്ന കെയറര്‍മാരെ കൊവിഡ് മഹാമാരിക്കാലം സാരമായി ബാധിച്ചെന്നും 287 പേജുള്ള റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions