സിനിമ

'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി

അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതി വക്കീല്‍ നോട്ടീസ് അയച്ചു. നീന്തല്‍ക്കുളത്തില്‍വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ‘ദ ന്യൂസ് മിനിറ്റ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം നടന്ന ഉടന്‍തന്നെ നടനോട് എതിര്‍പ്പ് അറിയിച്ചെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു മറുപടിയെന്ന് യുവതി പറയുന്നു. പിന്നീട് ഭര്‍ത്താവ് ബാലു വര്‍ഗീസുമായി സംസാരിച്ചപ്പോഴും സമാന വിശദീകരണമാണ് ലഭിച്ചതെന്നാണ് ആരോപണം. തന്റെ അനുഭവം മറ്റ് സ്ത്രീകളുമായി പങ്കുവെച്ചപ്പോഴാണ് സമാനമായ അനുഭവങ്ങള്‍ നേരിട്ടവരുണ്ടെന്ന് മനസ്സിലായതെന്നും ഇതോടെയാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നും യുവതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലു വര്‍ഗീസില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന് മറ്റൊരു യുവതിയും ആരോപിച്ചിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വിസമ്മതം അറിയിച്ചിട്ടും നടന്‍ അപമര്യാദയായി പെരുമാറിയെന്നാണ് മറ്റൊരു യുവതിയുടെ വെളിപ്പെടുത്തല്‍. അതേസമയം, ആരോപണങ്ങളില്‍ ബാലു വര്‍ഗീസിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions