വിദേശം

മേഗാന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ പക്കല്‍ കുട്ടികളുടെ ലൈംഗിക ചിത്ര ശേഖരം! പോലീസ് അന്വേഷണം

സസെക്‌സ് ഡച്ചസ് മേഗാന്‍ മാര്‍ക്കിളുമായി അകന്ന് കഴിയുന്ന പിതാവ് തോമസ് മാര്‍ക്കിളിനെതിരെ അന്വേഷണം. കുട്ടികളുടെ ലൈംഗികമായ ചിത്രങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് സ്വന്തം മകന്‍ തന്നെയാണ് എന്നാണു റിപ്പോര്‍ട്ട്.

82-കാരനായ മേഗന്റെ പിതാവ് താമസിക്കുന്ന ഫിലിപ്പൈന്‍സിലെ വീട്ടില്‍ നിന്നുമാണ് ഈ ഞെട്ടിക്കുന്ന ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതെന്നാണ് വിവരം. ഇതാണ് തോമസ് ജൂനിയര്‍ കണ്ടെത്തിയത്.
മേഗാന്‍ മാര്‍ക്കിള്‍ പിതാവുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല.

പിതാവിന്റെ വീട്ടില്‍ നാല് വലിയ ബോക്‌സുകളിലായി ആയിരക്കണക്കിന് കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെ ചിത്രങ്ങളാണ് താന്‍ കണ്ടതെന്ന് തോമസ് ജൂനിയര്‍ പോലീസിന് വിവരം നല്‍കി. ഈ തെളിവുകള്‍ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വീട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയതോടെയാണ് മേഗാന്റെ അര്‍ദ്ധസഹോദരന്‍ വിവരം ഫിലിപ്പൈന്‍ പോലീസിനെ അറിയിക്കുന്നത്.

സ്‌ട്രോക്കും, രക്തം കട്ടപിടിച്ചതും മൂലം തോമസ് മാര്‍ക്കിളിന്റെ ഇടതുകാല് മുറിച്ചുമാറ്റിയിരുന്നു. ഈ ചികിത്സയ്ക്കായി ഇയാള്‍ യുഎസിലേക്ക് എത്തിയിരുന്നു. അതിനിടയിലാണ് ഞെട്ടിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുഎസിലെ എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും തോമസ് ജൂനിയര്‍ വിവരം കൈമാറിയിട്ടുണ്ട്.

  • ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി പാരീസിലെ ഇന്ത്യന്‍ എംബസി
  • ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions