യു.കെ.വാര്‍ത്തകള്‍

ആഞ്ഞ് വീശി ഓസ്റ്റന്‍ കൊടുങ്കാറ്റ്; അനേകം വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ഓസ്റ്റന്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.
കാറ്റ് ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയര്‍ തകര്‍ത്തു.
കനത്ത കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടതോടെ പലയിടങ്ങളിലും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. വെള്ളപ്പൊക്കവും, അതിശക്തമായ കാറ്റില്‍ കടപുഴകി വീണ മരങ്ങളുമാണ് പലയിടങ്ങളിലും ഗതാഗത തടസം സൃഷ്ടിച്ചത്. തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കാറ്റ് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത്. 16,000 ല്‍ അധികം വീടുകളില്‍ ഈ മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോണ്‍വാളിനെയും കാലാവസ്ഥ വലിയ രീതിയില്‍ തന്നെ പ്രതികൂലമായി ബാധിച്ചു. ഇവിടെ ചില സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടച്ചിടുകയോ വൈകി മാത്രം പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ ജഴ്‌സി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് റെയില്‍ ഗതാഗതവും താറുമാറായതായി വിവിധ ട്രെയിന്‍ കമ്പനികള്‍ അറിയിച്ചു. ഹീത്രൂവില്‍ ഇന്നലെ 19 വിമാനങ്ങള്‍ റദ്ദ് ചെയ്തു. ഗാറ്റ്വിക്കില്‍ 17 ഉം സൗത്താംപ്ടണില്‍ 13 ഉം എസ്സെക്‌സില്‍ നാലും വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

വാരാന്ത്യത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച സ്റ്റോം ബോലോ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്‌കോട്ട്‌ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കന്‍ അയര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണി വരെ സ്‌കോട്ട്‌ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആംബര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 മൈല്‍ അഥവാ 128 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും.

കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഗതാഗത തടസ്സം, വൈദ്യുതി മുടക്കം, പ്രാദേശിക വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാത്രി ഒന്‍പതിന് ശേഷം ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സ്‌കോട്ട്റെയിലും അറിയിച്ചു.

  • ജീവനക്കാരുടെ കുറവ്: എന്‍എച്ച്എസില്‍ കുട്ടികള്‍ക്ക് നീണ്ട കാത്തിരിപ്പ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച; കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
  • ബ്രിട്ടനില്‍ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 7 മില്ല്യണ്‍ കടന്നു!
  • പിതാവിനെതിരായ ആരോപണങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചു; വെളിപ്പെടുത്തലുമായി മേഗന്‍
  • എന്‍എച്ച്എസ് മരുന്ന് തട്ടിപ്പ്: ഇന്ത്യന്‍ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും 6വര്‍ഷം വീതം തടവ്
  • യുകെയില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍; യാത്രാ, വൈദ്യുതി തടസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • ദേശീയ അടിയന്തരാവസ്ഥ നേരിടാന്‍ വീടുകളില്‍ ഭക്ഷണവും പണവും കരുതണമെന്ന് സര്‍ക്കാര്‍
  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions