യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്


ഞായറാഴ്ച കിടന്നുറങ്ങി എഴുന്നേറ്റവര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങാന്‍ അവസരം ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നിലേക്ക് വച്ച് ഗ്രീന്‍വിച്ച് മീന്‍ ടൈമിലേക്ക് രാജ്യം മാറി. ബ്രിട്ടീഷ് സമ്മര്‍ ടൈം ഉപയോഗം അവസാനിച്ചു. ഇനി അടുത്ത സമ്മറില്‍, മാര്‍ച്ച് 28, ഞായറാഴ്ചയാണ് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങി ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്നത്.

ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സമയമാറ്റ രീതിയാണ് ബ്രിട്ടന്‍ ഇപ്പോഴും പിന്തുടരുന്നത്. മാറിയ കാലത്ത് ഈ രീതി റദ്ദാക്കണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യം ഉയരുന്നുണ്ട്. പകല്‍ വെളിച്ചം മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനാണ് ഈ സിസ്റ്റം ആവിഷ്‌കരിച്ചത്. വിന്റര്‍ മാസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെളിച്ചം വേഗത്തില്‍ കുറയുമെന്നത് പരിഗണിച്ചാണ് ഇത്.

എന്തായാലും ഈ സമയമാറ്റം അറിയാതെ പോയാല്‍ ഫിസിക്കലായി സമയം മാറ്റേണ്ട ക്ലോക്കുകളില്‍ ഉള്‍പ്പെടെ സമയം തെറ്റും. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിവൈസുകളില്‍ ഓട്ടോമാറ്റിക്കായി സമയമാറ്റം നിലവില്‍ വരും. ഈ ഒരു മണിക്കൂര്‍ സമയമാറ്റം ആളുകളുടെ ഉറക്കത്തിന്റെ പാറ്റേണിനെ തെറ്റായി സ്വാധീനിക്കുമെന്നാണ് ബ്രിട്ടീഷ് സ്ലീപ് സൊസൈറ്റിയുടെ നിലപാട്.

  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • യുകെയില്‍ ആഞ്ഞടിച്ച് ബൊയെലോ കൊടുങ്കാറ്റ്; രണ്ട് മരണം, കെട്ടിടങ്ങള്‍ നിലംപൊത്തുമെന്ന് ആശങ്ക
  • ജീവനക്കാരുടെ കുറവ്: എന്‍എച്ച്എസില്‍ കുട്ടികള്‍ക്ക് നീണ്ട കാത്തിരിപ്പ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച; കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
  • ആഞ്ഞ് വീശി ഓസ്റ്റന്‍ കൊടുങ്കാറ്റ്; അനേകം വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു
  • ബ്രിട്ടനില്‍ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 7 മില്ല്യണ്‍ കടന്നു!
  • പിതാവിനെതിരായ ആരോപണങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചു; വെളിപ്പെടുത്തലുമായി മേഗന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions