യു.കെ.വാര്‍ത്തകള്‍

ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി

ഇടക്കാലത്തെ ക്ഷീണത്തിനുശേഷം ബ്രിട്ടീഷ് രാഷ്ട്രീയം പരമ്പരാഗത ദ്വികക്ഷി രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളുമായി ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേഫലം . ആന്‍ഡി ബേണ്‍ഹാമിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി തകര്‍ച്ചയില്‍ നിന്നും കരകയറി കുതിക്കുകയാണ് എന്ന സൂചന തന്നെയാണ് പുതിയ അഭിപ്രായ സര്‍വ്വേയും നല്‍കുന്നത്. ഇപ്‌സോസ് നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍, 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജനപ്രീതിയാണ് ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്, 32 ശതമാനം. കഴിഞ്ഞ മാസത്തേക്കാള്‍ 5 പോയിന്റാണ് ഇപ്പോള്‍ പാര്‍ട്ടി കൂട്ടിയിരിക്കുന്നത്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ 8 പോയിന്റുകള്‍ക്ക് മുന്നിലെത്തിയ ലേബര്‍ പാര്‍ട്ടിക്ക് വ്യക്തമായ ലീഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും അവരുടെ ജനപിന്തുണയില്‍ 3 പോയിന്റ് വര്‍ദ്ധിപ്പിച്ച് 24 ശതമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിനു ശേഷം ഇതാദ്യമായാണ് അഭിപ്രായ സര്‍വ്വേയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വലിയ കുതിച്ചു കയറ്റം നടത്തിയ റിഫോം യു. കെ, സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നും അകലുകയായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 3 പോയിന്റ് കുറഞ്ഞ് 20 ശതമാനം സ്‌കോര്‍ നേടാന്‍ മാത്രമെ ഇവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.

ഗ്രീന്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലും വന്‍ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മാസത്തേക്കാള്‍ അഞ്ച്‌പോയിന്റ് കുറഞ്ഞ്, എട്ട് ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് നേടാന്‍ ആയത്. അതേസമയം, വ്യക്തിഗത സ്‌കോര്‍ പരിഗണിച്ചാല്‍ 2024 നവംബറില്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കെമി ബെയ്ഡ്‌നോക്ക് തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുകയാണ്.

  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  • യുകെയില്‍ ആഞ്ഞടിച്ച് ബൊയെലോ കൊടുങ്കാറ്റ്; രണ്ട് മരണം, കെട്ടിടങ്ങള്‍ നിലംപൊത്തുമെന്ന് ആശങ്ക
  • ജീവനക്കാരുടെ കുറവ്: എന്‍എച്ച്എസില്‍ കുട്ടികള്‍ക്ക് നീണ്ട കാത്തിരിപ്പ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച; കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
  • ആഞ്ഞ് വീശി ഓസ്റ്റന്‍ കൊടുങ്കാറ്റ്; അനേകം വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു
  • ബ്രിട്ടനില്‍ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 7 മില്ല്യണ്‍ കടന്നു!
  • പിതാവിനെതിരായ ആരോപണങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചു; വെളിപ്പെടുത്തലുമായി മേഗന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions