ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ കൊടുങ്കാറ്റ് ബ്രിട്ടനെ തേടിയെത്തുന്നു. നാശം വിതച്ച 'ഓസ്റ്റിന്‍', 'ബൊയേലോ' എന്നിവയ്ക്ക് ശേഷം ക്ലോഹ് കൊടുങ്കാ കൊടുങ്കാറ്റിന്റെ ഊഴം ആണ് അടുത്തത്. ബൊയേലോ കൊടുങ്കാറ്റ് രാജ്യത്ത് നാശം വിതച്ച് മണിക്കൂറുകള്‍ തികയും മുന്‍പാണ് അടുത്ത കൊടുങ്കാറ്റ് എത്തുന്നത്.
ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടനെ തേടിയെത്തുന്നത്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലാണ് ശക്തമായ മഴ പെയ്യുകയെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ചൊവ്വാഴ്ചയും കാറ്റും, മഴയും തുടരും. ക്ലോഹ് കൊടുങ്കാറ്റ് എത്തിയ ശേഷം ഇതിന്റെ ശക്തി പരിശോധിച്ച് ആംബര്‍ അല്ലെങ്കില്‍ റെഡ് മുന്നറിയിപ്പ് നല്‍കുമെന്നാണ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്.
ആംബര്‍ മുന്നറിയിപ്പുമായി എത്തിയ ബൊയേലൊ കൊടുങ്കാറ്റ് ശനിയാഴ്ച രാത്രിയോടെ അവസാനിച്ചു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി അടുത്ത കൊടുങ്കാറ്റ് എത്തുന്നതോടെ കാലാവസ്ഥാ ദുരിതം തുടരും. ഇക്കുറിയും നോര്‍ത്ത് മേഖലകളിലാണ് ശക്തമായ കാറ്റ് എത്തുക.