യു.കെ.വാര്‍ത്തകള്‍

തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍

സസെക്‌സ് ഡച്ചസിന്റെ പിതാവിന്റേതെന്ന് കരുതുന്ന കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന ചിത്രങ്ങളുടെ ശേഖരത്തില്‍ കാണുന്ന കാഴ്ചകള്‍ കണ്ടു ഞെട്ടി ഫിലിപ്പൈന്‍ പോലീസ്. തോമസ് മാര്‍ക്കിള്‍ സീനിയറിന്റെ സ്വന്തം മകനാണ് ഒപ്പിട്ട് തെളിവുകള്‍ പോലീസിന് കൈമാറിയത്.

തെളിവുകളുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനകള്‍ ആരംഭിച്ചതായി ഫിലിപ്പൈന്‍ നാഷണല്‍ പോലീസ് വക്താവ് കേണല്‍ അലന്‍ റെയ് കോ പറഞ്ഞു. ഫയലുകളുടെ സ്വഭാവവും, ഉത്ഭവവും, ഉടമയെയും തിരിച്ചറിയേണ്ടതുണ്ട്. തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതിന്റെ സമയക്രമവും കണ്ടെത്തണം. ഇരകളെ തിരിച്ചറിയാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്, വക്താവ് പറഞ്ഞു.

ദുഃഖകരമായ സംഭവങ്ങളാണ് ഇത്. കുട്ടികളോട് ഇത് ചെയ്ത വിദേശ പൗരനായാലും, ഫിലിപ്പൈന്‍ പൗരനായാലും വെറുതെ വിടില്ല, വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം തോമസ് മാര്‍ക്കിള്‍ സീനിയറിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് മെറ്റ് പോലീസിന് വിവരം നല്‍കി അയച്ച കത്ത് അധികാരികള്‍ കൈമോശം വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഇതിന്റെ കോപ്പി കൈയില്‍ ഉണ്ടോയെന്ന് സസെക്‌സ് ഡച്ചസിനോട് ചോദിച്ചതായാണ് വിവരം. മാര്‍ക്കിളിന്റെ മുന്‍ ഭാര്യ റോസിലിന്‍ ലൗലെസാണ് മുന്‍ ഭര്‍ത്താവിന്റെ ചെയ്തികളെ കുറിച്ച് മെറ്റ് പോലീസിന് വിവരം നല്‍കിയത്. ഈ വിവരം സസെക്‌സ് ദമ്പതികളെ മെറ്റ് പോലീസ് അറിയിച്ചെങ്കിലും വിദേശത്ത് നടന്ന സംഭവങ്ങളായതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

ഫിലിപ്പൈന്‍സിലും, തായ്‌ലന്‍ഡിലും 12 വയസ്സുകാരായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് നിയമപരമായി അനുവദിക്കപ്പെട്ടതിനാലാണ് താന്‍ അവിടേക്ക് സഞ്ചരിച്ചതെന്ന് മാര്‍ക്കിള്‍ തന്നോട് വെളിപ്പെടുത്തിയതായി മുന്‍ ഭാര്യ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കത്ത് കാണാനില്ലെന്നാണ് മെറ്റ് പോലീസ് ഇപ്പോള്‍ പറയുന്നത്.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  • യുകെയില്‍ ആഞ്ഞടിച്ച് ബൊയെലോ കൊടുങ്കാറ്റ്; രണ്ട് മരണം, കെട്ടിടങ്ങള്‍ നിലംപൊത്തുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions