യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം

കഴിഞ്ഞ സീസണിലെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ സ്വന്തമാക്കി. അലക്‌സിയ പ്യുട്ടയാസ് മികച്ച വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലമീന്‍ യമാല്‍ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങള്‍ക്കു നല്‍കുന്ന ഈ പുരസ്‌കാരത്തിന് തുടര്‍ച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ യമാല്‍ അര്‍ഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.

സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്‌ബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വനിത ഫുട്‌ബോള്‍ പരിശീലകനായി സ്പാനിഷ് പ്രഫഷനല്‍ ഫുട്‌ബോള്‍ പരിശീലകന്‍ പെരെ റോമിയുവാണ് ജേതാവായത്. സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോന്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിന്‍ വനിത ഫുട്‌ബോള്‍ ടീമിലെ ഗോള്‍കീപ്പര്‍ കാറ്റലീന ടോമസ് കാറ്റ കോള്‍ ലച്ചിനെ മികച്ച വനിത ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി മികച്ച ക്ലബിനുള്ള പുരസ്‌കാരം വീണ്ടും സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ബാര്‍സിലോനയാണ് ജേതാക്കള്‍. ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ മികച്ച പുരുഷ സ്‌ട്രൈക്കറായും മെക്‌സിക്കന്‍ ഫുട്‌ബോള്‍ കളിക്കാരിയായ വെറോണിക്ക ചാര്‍ലിന്‍ കോറലിനെ വനിത സ്‌ട്രൈക്കറായം തെരഞ്ഞെടുത്തു.

  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  • യുകെയില്‍ ആഞ്ഞടിച്ച് ബൊയെലോ കൊടുങ്കാറ്റ്; രണ്ട് മരണം, കെട്ടിടങ്ങള്‍ നിലംപൊത്തുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions