സിനിമ

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി

നടന്‍ നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന്‍ എബ്രിഡ് ഷൈനും തമ്മിലുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി. പരസ്പരം നല്‍കിയ പരാതികളാണ് ഹൈക്കോടതി റദ്ദാക്കിയത്. തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

വ്യാജ ഒപ്പിട്ട് ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സ്വന്തമാക്കി എന്നാണ് നിവിന്‍ പോളി നല്‍കിയ പരാതി. എന്നാല്‍ ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നായിരുന്നു പൊലീസ് എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്. നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions