യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം

ജോണ്‍ ഹീലി ചാന്‍സലറായി തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ചിലര്‍ക്ക് നേട്ടവും മറ്റു ചിലര്‍ക്ക് നിരാശയും. ബ്രിട്ടന് ആവശ്യമായ സമഗ്രപരിഷ്‌കാരം സമ്മാനിക്കുമെന്നാണ് ജോണ്‍ ഹീലിയുടെ പ്രഖ്യാപനം. വിന്ററില്‍ 100 പൗണ്ടിന്റെ എനര്‍ജി പേയ്‌മെന്റ് പ്രഖ്യാപിച്ച് വിസ്മയിപ്പിച്ചെങ്കിലും എല്ലാ കുടുംബങ്ങളെയും ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

ഗ്യാസ് സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ റദ്ദാക്കാന്‍ തീയതി നിശ്ചയിച്ച ചാന്‍സലര്‍ ബാങ്കുകള്‍, ബുക്കികള്‍, ലാന്‍ഡ്‌ലോര്‍ഡ്, സേവേഴ്‌സ് എന്നിവരുടെ പോക്കറ്റിലാണ് കൈയിട്ട് വാരുന്നത്. വെല്‍ഫെയര്‍ ബില്‍ ചുരുക്കാനുള്ള നടപടികള്‍ അറിയിച്ചുമില്ല.

കൗണ്‍സില്‍ ടാക്‌സ് എ-ഡി ബാന്‍ഡുകളില്‍ പെട്ട കുടുംബങ്ങള്‍ക്ക് വിന്ററില്‍ 100 പൗണ്ട് എനര്‍ജി പേയ്‌മെന്റ് സഹായമാണ് പ്രധാന പ്രഖ്യാപനം. എ മുതല്‍ ഡി വരെ ബാന്‍ഡുകളില്‍ പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പുതിയ ഹൗസ്‌ഹോള്‍ഡ് എനര്‍ജി പേയ്‌മെന്റ് ലഭിക്കും. അടുത്ത വര്‍ഷം ജനുവരിയിലാണ് പേയ്‌മെന്റ് അക്കൗണ്ടിലെത്തുക.

ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനം കൈക്കൊണ്ടതാണ് ഉയരുന്ന ഇന്ധനവിലയില്‍ ആശ്വാസമായത്. 5 പെന്‍സ് ഡിസ്‌കൗണ്ടും തുടരും.

ബെനഫിറ്റില്‍ ജീവിക്കുന്നവരുടെ പേയ്‌മെന്റുകള്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ പണപ്പെരുപ്പത്തോടൊപ്പം വര്‍ദ്ധിക്കും. പിഐപി, അറ്റന്‍ഡന്‍സ് അലവന്‍സ്, കെയറര്‍ അലവന്‍സ് ഉള്‍പ്പെടെ 3.5% ഉയരും. അതേസമയം യൂണിവേഴ്‌സല്‍ ക്രെഡിറ്റുകാര്‍ക്ക് 6.7% വര്‍ദ്ധനവാണ് വരുന്നത്.

ഇന്‍കം ടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തിയതിനാല്‍ ജോലിക്കാര്‍ ടാക്‌സ് സിസ്റ്റത്തിലേക്ക് കൂടുതല്‍ സംഭാവന നല്‍കേണ്ടിവരും. വരുമാനം ഉയരുന്ന ജോലിക്കാര്‍ക്ക് ഇത് തിരിച്ചടി നല്‍കും.

മെഷീന്‍ ഗെയിംസ് ഡ്യൂട്ടി 25 ശതമാനമായി ഉയര്‍ത്തിയതോടെ ബെറ്റംഗ് മേഖല തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുകയാണ്. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവര്‍ പ്രാദേശിക ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താനും ചാന്‍സലര്‍ വഴിയൊരുക്കി. ആല്‍ക്കഹോള്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതാണ് മറ്റൊരു മാറ്റം. 1.2 ശതമാനത്തിലേറെ ശേഷിയുള്ള ആല്‍ക്കഹോളിക് ഡ്രിങ്കുകളുടെ ഉത്പാദനം, വിതരണം, ഇറക്കുമതി എന്നിവയ്ക്ക് നികുതി ചുമത്തും.

  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions