യു.കെ.വാര്‍ത്തകള്‍

ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍

ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്ക് വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുന്നു. ചാന്‍സലര്‍ ജോണ്‍ ഹീലി നികുതി കുത്തനെ കൂട്ടിയതോടെ വാടകയ്ക്ക് നല്‍കാനായി വീട് വാങ്ങുന്ന രീതിയാണ് ഇല്ലാതാകുന്നതെന്നും ലാന്‍ഡ്‌ലോര്‍ഡ്‌സ് ചൂണ്ടിക്കാണിക്കുന്നു.

ലാന്‍ഡ്‌ലോര്‍ഡ്‌സിന് 2% ഇന്‍കംടാക്‌സ് വര്‍ദ്ധനവാണ് ചാന്‍സലര്‍ വരുത്തിയത്. ഇതോടെ വാടക കൂട്ടാനും, വീടുകള്‍ വില്‍ക്കാനും നിര്‍ബന്ധിതമാകുമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് 2% നികുതി കൂട്ടിയതിന് പുറമെയാണ് ഇത്.

അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ബേസിക് റേറ്റ് നികുതിദായകരായ ലാന്‍ഡ്‌ലോര്‍ഡ്‌സ് വാടകയില്‍ 24 ശതമാനം ഇന്‍കം ടാക്‌സ് അടയ്ക്കണമെന്നാണ് നിബന്ധന. നിലവില്‍ ഇത് 20 ശതമാനമാണ്. ഉയര്‍ന്ന റേറ്റില്‍ നികുതി അടയ്ക്കുന്നവര്‍ 44 ശതമാനം നിരക്കിലാണ് ഇത് നല്‍കേണ്ടി വരിക. അഡീഷണല്‍ റേറ്റ് നികുതിദായകര്‍ക്ക് നിലവിലെ 45 ശതമാനത്തിന് പകരം 49 ശതമാനവും നികുതി അടയ്ക്കണം.

റെന്റല്‍ മേഖലയെ 'കൊല്ലുകയാണ്' ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സ് കുറ്റപ്പെടുത്തുന്നു. വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന സ്ഥിതിയാണ് ഇത് വരുത്തുന്നത്. 12,000 പൗണ്ട് പ്രതിവര്‍ഷ വാടക വരുമാനം ലഭിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ് നിലവില്‍ 2400 പൗണ്ടാണ് ഇന്‍കംടാക്‌സ് നല്‍കുന്നത്. ഇത് 2027 ഏപ്രില്‍ മുതല്‍ 2880 പൗണ്ടായാണ് ഉയരുക.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions