യു.കെ.വാര്‍ത്തകള്‍

യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും

നവംബറിലേക്ക് എത്തുമ്പോള്‍ യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്. മൂടല്‍മഞ്ഞിന്റെയും കൊടും തണുപ്പിന്റെയും നാളുകളാവും വരുന്നതെന്ന് മെറ്റ് ഓഫീസ് പറയുന്നു. കാലാവസ്ഥാ പ്രവചന മാതൃകകള്‍ കാണിക്കുന്നത് യു കെയിലെ ചില ഭാഗങ്ങളില്‍ അധികം താമസിയാതെ പകല്‍സമയ കാലാവസ്ഥ മൈനസ് 2 ഡിഗ്രിയിലേക്ക് കൂപ്പുകുത്തും എന്നാണ്. കൂടുതല്‍ അസ്ഥിരമായതും മാറിമറയാവുന്നതുമായ കാലാവസ്ഥയാണ് വരും നാളുകളില്‍ ദൃശ്യമാവുക എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.

നവംബര്‍ 12 നും നവംബര്‍ 13 നും ബ്രിട്ടന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില വര്‍ഷത്തിലെ ഈ സമയത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാള്‍ താഴെയായിരിക്കുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലെ താപനില മൈനസ് 2 ഡിഗ്രിയില്‍ എത്തുമെന്നും ജി എഫ് എസ് മോഡല്‍ കാണിക്കുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ താപനില മൈനസ് 1 ഡിഗ്രി സെല്‍ഷ്യസും, മിഡ്‌ലാന്‍ഡ്‌സില്‍ 3 ഡിഗ്രി സെല്‍ഷ്യസും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ 5 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും മിനിമം താപനില.

അന്നേദിവസം വൈകിട്ട് 6 മണിയോടെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും സ്‌കോട്ട്‌ലാന്‍ഡിലും ഇതേ താപനില തുടരും. അതേസമയം, തെക്കന്‍ വെയില്‍സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ ഊഷ്മളമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചിലയിടങ്ങളില്‍ താപനില രണ്ടക്ക സംഖ്യയായി ഉയരുകയും ചെയ്‌തേക്കാം. തൊട്ടടുത്ത ദിവസവും അതീവ തണുപ്പുള്ള ദിവസമായിരിക്കും. സ്‌കോട്ട്‌ലാന്‍ഡിലും, മദ്ധ്യ ഇംഗ്ലണ്ടിലും വെയില്‍സിന്റെ മിക്ക ഭാഗങ്ങളിലും ഉച്ചയോടെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തും.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions