യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!

ബ്രിട്ടനിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഈ ദശകത്തില്‍ ഏറ്റവും മോശമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷക്കാലം കുടുംബങ്ങള്‍ പ്രതിവര്‍ഷം 1000 പൗണ്ടോളം നഷ്ടത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. എനര്‍ജി പ്രതിസന്ധിയും, ലേബര്‍ നികുതി വേട്ടയും ചേര്‍ന്നാണ് ജനങ്ങളുടെ ജീവിതം കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുന്നത്.

ജോലി ചെയ്യാന്‍ പ്രായത്തിലുള്ള ആളുകളുടെ കൈയില്‍ ചെലവാക്കാന്‍ കിട്ടുന്ന വരുമാനം കുറയുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ഈ ദശകം ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ഇവര്‍ പറയുന്നു.

എ മുതല്‍ ഡി വരെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളില്‍ പെട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വിന്ററില്‍ 100 പൗണ്ടിന്റെ എനര്‍ജി ബില്‍ സപ്പോര്‍ട്ട് ജോണ്‍ ഹീലി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ വൈദ്യുതി ചെലവിലെ 5% വാറ്റ് ഉപേക്ഷിച്ചത് നീട്ടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ചെയ്താലും അടുത്ത വര്‍ഷം ജനുവരിയോടെ ബില്ലുകള്‍ ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ മുന്നറിയിപ്പ്.

ബ്രിട്ടന്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ ചാന്‍സലര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഫൗണ്ടേഷന്‍ പറയുന്നു. നിലവില്‍ നല്‍കിയിട്ടുള്ള സഹായം വളരെ ചെറുതാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.


  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions