യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി



ഇംഗ്ലണ്ടിലും വെയില്‍സിലും ജാമ്യവ്യവസ്ഥകള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി ജയിലില്‍നിന്ന് നേരത്തെ മോചിപ്പിക്കപ്പെട്ട കുറ്റവാളികള്‍ വീണ്ടും ജയിലിലേക്ക് തിരിച്ചെത്തുന്നു . 2026 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 51,419 പേരെയാണ് ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ 40,259 പേരുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനമാണ് വര്‍ധന.

ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നിരവധി തടവുകാരെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വ്യവസ്ഥകളോടെ മോചിപ്പിച്ചിരുന്നു. എന്നാല്‍ മോചനത്തിനുശേഷം വ്യവസ്ഥകള്‍ പാലിക്കാത്തവരെ വീണ്ടും ജയിലിലാക്കേണ്ട സാഹചര്യം വര്‍ധിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ തിരിച്ചയക്കലിന് ഏറ്റവും കൂടുതല്‍ കാരണമായത് ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതാണ്. 9,683 പേരാണ് ഈ കാരണത്താല്‍ ജയിലിലായത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് 5,025 പേരുടെ തിരിച്ചയക്കലിന് കാരണമായി. പുതിയ കുറ്റകൃത്യങ്ങളില്‍ പ്രതികളായതിനെ തുടര്‍ന്ന് 2,891 പേരെയും ജയിലിലേക്ക് തിരിച്ചയച്ചു. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ 23 ശതമാനം വര്‍ധനയുണ്ട്.

മിക്ക തിരിച്ചയക്കലുകളും പുതിയ കുറ്റകൃത്യങ്ങള്‍ ചെയ്തതിനോ പൊതുജനങ്ങള്‍ക്ക് ഗുരുതര ഭീഷണിയായതിനോ അല്ലെന്നും, നിശ്ചയിച്ച കൂടിക്കാഴ്ചകളില്‍ പങ്കെടുക്കാതിരിക്കുക പോലുള്ള വ്യവസ്ഥാലംഘനങ്ങളാണ് പ്രധാന കാരണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റിലെ കാസിയ റൗലന്‍ഡ് ചൂണ്ടിക്കാട്ടി.

  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions