യു.കെ.വാര്‍ത്തകള്‍

ഹാലോവീന്‍ ആഘോഷ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്; 5 കൗമാരക്കാര്‍ക്ക് ഗുരുതര പരിക്ക്

യുകെയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ നടന്ന കത്തിക്കുത്ത് ആക്രമണത്തില്‍ അഞ്ച് കൗമാരക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ്ലീഗിന് സമീപം ചാന്‍ഡ്ലേഴ്സ് ഫോര്‍ഡിലെ പാര്‍ക്ക് റോഡില്‍ ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.ആക്രമണത്തില്‍ 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികള്‍ക്കും 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പാര്‍ട്ടി നടന്നിരുന്ന വീട്ടിലേക്ക് അജ്ഞാതരായ ഒരു സംഘം അതിക്രമിച്ചുകയറിയ ശേഷമാണ് കത്തിക്കുത്ത് നടന്നതെന്നാണ് ഹാംഷെയര്‍ പൊലീസ് നല്‍കുന്ന വിവരം.

സംഭവസ്ഥലത്തുനിന്ന് ഒരാള്‍ പുറത്തേക്ക് ഓടിവന്ന് തനിക്ക് കുത്തേറ്റെന്നും രണ്ടുപേര്‍ പിന്തുടരുകയാണെന്നും വിളിച്ചുപറയുന്നത് കണ്ടതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി. ആംബുലന്‍സിനൊപ്പം എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിയാണ് കു്‌ത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

പ്രദേശത്ത് പൊലീസ് നിയന്ത്രണം ഏറ്റെടുത്തു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

  • ഡ്യൂട്ടിക്കിടെ കൊക്കെയിന്‍ അടിച്ച് നഴ്‌സ്; അന്വേഷണത്തില്‍ മയക്കുമരുന്ന് ഇടപാടും
  • നികുതികള്‍ തിരിച്ചടിയാകുന്നു; 2030 ആകുമ്പോള്‍ ബ്രിട്ടന് 250,000 ജോലികള്‍ നഷ്‍ടമാകുമെന്നു മുന്നറിയിപ്പ്
  • ബ്രക്‌സിറ്റ് രാജ്യത്തെ ദുര്‍ബലമാക്കിയെന്ന് റേച്ചല്‍ റീവ്‌സ്; യുകെ ഇ യുവിലേക്ക് തിരിച്ചെത്തണമെന്ന് മുന്‍ ചാന്‍സലര്‍
  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വര്‍ധന രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions