യു.കെ.വാര്‍ത്തകള്‍

ഡ്യൂട്ടിക്കിടെ കൊക്കെയിന്‍ അടിച്ച് നഴ്‌സ്; അന്വേഷണത്തില്‍ മയക്കുമരുന്ന് ഇടപാടും

ആശുപത്രി ഡ്യൂട്ടിക്കിടെ കൊക്കെയിന്‍ ഉപയോഗിച്ചതിന് പുറമെ, ജോലിസ്ഥലത്ത് നിന്ന് ക്ലാസ് എ വിഭാഗത്തില്‍ പെടുന്ന മയക്കുമരുന്ന് ഇടപാട് നടത്തിയെന്നും തെളിഞ്ഞതോടെ നഴ്‌സിനെ പുറത്താക്കാന്‍ ആശുപത്രി. മയക്കുമരുന്ന് അടിമത്തമുള്ള നഴ്‌സ് എമ്മാ സിമ്മാണ് പിടിയിലായത്.

വെസ്റ്റ് ലോതിയാനിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് കൊക്കെയിന്‍ ഉപയോഗിച്ചതായി സമ്മതിച്ചതോടെയാണ് നടപടി. വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ മയക്കുമരുന്ന് ഇടപാട് നടത്തിയെന്നും മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് സമ്മതിച്ചിട്ടുണ്ട്.

തന്റെ പെരുമാറ്റത്തില്‍ നാണക്കേട് തോന്നുന്നുവെന്ന് കോടതിയില്‍ എമ്മാ സിം പറഞ്ഞു. നഴ്‌സിന്റെ പ്രവൃത്തി ദുരന്തം ക്ഷണിച്ച് വരുത്തുന്നതായിരുന്നുവെന്ന് ലിവിംഗ്സ്റ്റണ്‍ ഷെറിഫ് കോടതി വിചാരണയില്‍ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ നഴ്‌സിംഗില്‍ നിന്നും പൂര്‍ണ്ണമായ വിലക്കാണ് സിമ്മിനെ കാത്തിരിക്കുന്നത്.

2023 മുതല്‍ 2024 വരെ ഒരു വര്‍ഷത്തോളം 39-കാരിയായ നഴ്‌സ് കൊക്കെയിന്‍ വില്‍പ്പന നടത്തുകയും ചെയ്തു. 2024 ഫെബ്രുവരിയില്‍ ഡ്യൂട്ടിക്കിടെ ഇവര്‍ കൊക്കെയിന്‍ വലിച്ചതായി കോടതിയില്‍ വ്യക്തമായി. അതേസമയം കോടതി ഇവരെ ജയിലിലേക്ക് അയച്ചില്ല.

ഇതിന് പകരം 120 ദിവസം ടാഗ് അണിയാനും, കര്‍ഫ്യൂവില്‍ കഴിയാനും പ്രതിയോട് ആവശ്യപ്പെട്ടു. കൂടാതെ 18 മാസം സൂപ്പര്‍വിഷന്‍ ഓര്‍ഡറും, 210 മണിക്കൂര്‍ വേതനരഹിത കമ്മ്യൂണിറ്റി സര്‍വ്വീസുമാണ് വിധിച്ചത്. കോടതി കടുത്ത ശിക്ഷ ഒഴിവാക്കിയെങ്കിലും നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ നഴ്‌സിംഗ് സേവനത്തിന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്താനാണ് സാധ്യത.

  • ഹാലോവീന്‍ ആഘോഷ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്; 5 കൗമാരക്കാര്‍ക്ക് ഗുരുതര പരിക്ക്
  • നികുതികള്‍ തിരിച്ചടിയാകുന്നു; 2030 ആകുമ്പോള്‍ ബ്രിട്ടന് 250,000 ജോലികള്‍ നഷ്‍ടമാകുമെന്നു മുന്നറിയിപ്പ്
  • ബ്രക്‌സിറ്റ് രാജ്യത്തെ ദുര്‍ബലമാക്കിയെന്ന് റേച്ചല്‍ റീവ്‌സ്; യുകെ ഇ യുവിലേക്ക് തിരിച്ചെത്തണമെന്ന് മുന്‍ ചാന്‍സലര്‍
  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വര്‍ധന രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions