'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറും ബോഡി ബില്‍ഡറുമായ മലയാളി ലിബിന്‍ മാത്യുവാണ് വരന്‍. റിമി തന്നെയാണ് യുട്യൂബ് ചാനലിലൂടെ വിവാഹക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. നവംബര്‍ 14ന് മുംബൈയിലെ ഡോംബിവല്ലി മാര്‍ത്തോമ പള്ളിയില്‍ വെച്ചാണ് വിവാഹം.
ലിബിന്‍ മുംബൈ മലയാളിയാണ്. ഏറെ നാളായുള്ള സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്തിയത്. മാര്‍ച്ചിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാര്‍ഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒരുമിച്ചതെന്നും ലിബിനൊപ്പം നില്‍ക്കുമ്പോള്‍ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ടെന്നും റിമി പറഞ്ഞു.
അച്ഛന്റെയും സഹോദരന്റെയും ഭര്‍ത്താവിന്റെയും സ്ഥാനങ്ങള്‍ക്കപ്പുറം മികച്ചൊരു സുഹൃത്തായാണ് ലിബിനെ കാണുന്നതെന്നും റിമി വ്യക്തമാക്കി. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം ലിബിന്‍ നല്‍കുന്നുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആരാധകരോട് നേരിട്ട് പങ്കുവയ്ക്കാനാണ് ആഗ്രഹമെന്നും അഭ്യൂഹങ്ങള്‍ ഒഴിവാക്കാനാണ് യുട്യൂബ് ചാനലിലൂടെ വിവാഹവിവരം അറിയിച്ചതെന്നും റിമി പറഞ്ഞു.
വിവാഹശേഷം കൂടുതല്‍ സമയവും മുംബൈയിലായിരിക്കും താമസിക്കുകയെന്നും ചെറിയ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്നും റിമി വ്യക്തമാക്കി. സിനിമാ മേഖലയിലുള്ളവരെപ്പോലും വിവാഹത്തിന് ക്ഷണിക്കുന്നില്ല. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും താരം അഭ്യര്‍ഥിച്ചു. മുന്‍ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പുതിയ ജീവിതവുമായി മുന്നോട്ടുപോകുകയാണെന്നും റിമി കൂട്ടിച്ചേര്‍ത്തു.