അസോസിയേഷന്‍

സൗപര്‍ണിക നായര്‍ സെലിബ്രിറ്റി അതിഥി; പതിനേഴാമത് യുക്മ ദേശീയ കലാമേള 7ന് ചെല്‍റ്റന്‍ഹാമില്‍

ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോയായ Britain's Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപര്‍ണിക നായര്‍ പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബര്‍ 07 ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാം ക്ലീവ് സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാര്‍ നഗറില്‍ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപര്‍ണിക നായര്‍ അതിഥിയായി എത്തുന്നത്.

കേരള സര്‍ക്കാരിലെ സാംസ്‌കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യുന്ന ദേശീയ കലാമേളയില്‍, ബ്രിട്ടീഷ് സംഗീതരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സൗപര്‍ണിക നായരുടെ സാന്നിധ്യം യുകെയിലെ മലയാളി സമൂഹത്തിനും കലാമേളയില്‍ പങ്കെടുക്കുന്ന നൂറുകണക്കിന് യുവകലാപ്രതിഭകള്‍ക്കും ആവേശകരമായ അനുഭവമായിരിക്കും.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേള, പ്രവാസലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാമത്സരങ്ങളില്‍ ഒന്നാണ്. ഒക്ടോബറില്‍ നടന്ന റീജിയണല്‍ കലാമേളകളില്‍ വിജയികളായ നൂറുകണക്കിന് കലാകാരന്മാരും കലാകാരികളുമാണ് ദേശീയ വേദിയില്‍ മാറ്റുരയ്ക്കുന്നത്.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേള ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ സലിംകുമാറിന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്ത സലിംകുമാര്‍ നഗര്‍ നവംബര്‍ 07ന് യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഗമവേദിയായി മാറും.യുകെ വാർത്തകൾ

കേരളത്തിന്റെ കലാപാരമ്പര്യവും പ്രവാസി മലയാളികളുടെ പുതുതലമുറയുടെ കഴിവുകളും ആഘോഷിക്കുന്ന ഈ മഹത്തായ കലോത്സവത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരെയും കലാകാരികളെയും മാതാപിതാക്കളെയും അധ്യാപകരെയും കലാപ്രേമികളെയും യുക്മ പ്രവര്‍ത്തകരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി യുക്മ ട്രഷറര്‍ ഷീജോ വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോന്‍ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്‌മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റര്‍ താണോലില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

  • തെയ്യം ഇവന്റ്‌സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ശനിയാഴ്ച ലൗട്ടണില്‍
  • യുക്മ ദേശീയ കലാമേള നവംബര്‍ 7 ശനിയാഴ്ച ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറില്‍
  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions