സിനിമ

ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '

ദീപാവലി കുടുംബസമേതം തിയേറ്ററില്‍ ആഘോഷിക്കാന്‍ പ്രേക്ഷകരെ ക്ഷണിച്ച് നയന്‍താര നായികയാകുന്ന 'മൂക്കുത്തി അമ്മന്‍ 2 - മഹാശക്തി'. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ സംവിധായകന്‍ സുന്ദര്‍ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. ഏകദേശം 400 അംഗങ്ങള്‍ ഒന്നര വര്‍ഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ CGI ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും 3,000ത്തിലധികം ഷോട്ടുകളില്‍ CGI ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ വെറും 15 ഷോട്ടുകളില്‍ മാത്രമാണ് AI ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മില്‍ സിനിമയുടെ പേര്, നിര്‍മ്മാതാവ് ഇഷാരി ഗണേഷ്, നയന്‍താര, ഉര്‍വശി എന്നീ നാല് ഘടകങ്ങള്‍ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്
  • 'നേഹ ബോറയെപ്പോലെയല്ല, ഭദ്രകീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തണം'; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി പി സെന്‍കുമാര്‍
  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions