നാട്ടുവാര്‍ത്തകള്‍

വിദേശ വിദ്യാര്‍ഥികള്‍ ജീവിതച്ചെലവിനായി തെളിയിക്കേണ്ട തുക ഉയര്‍ത്തി; പുതുക്കിയ നിരക്കുകള്‍ നവംബര്‍ 30 മുതല്‍



യുകെയില്‍ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ ജീവിതച്ചെലവിനായി തെളിയിക്കേണ്ട തുക ഉയര്‍ത്തി. നവംബര്‍ 30 മുതല്‍ സമര്‍പ്പിക്കുന്ന സ്റ്റുഡന്റ് വിസ അപേക്ഷകള്‍ക്കാണ് പുതുക്കിയ സാമ്പത്തിക മാനദണ്ഡങ്ങള്‍ ബാധകമാകുക. ലണ്ടനില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം ആവശ്യമായ തുക 1,529 പൗണ്ടില്‍നിന്ന് 1,570 പൗണ്ടാകും. ലണ്ടന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ പ്രതിമാസ നിരക്ക് 1,171 പൗണ്ടില്‍നിന്ന് 1,203 പൗണ്ടായും ഉയരും. പരമാവധി ഒമ്പത് മാസത്തെ ജീവിതച്ചെലവാണ് കണക്കാക്കുന്നത്. ഒമ്പത് മാസത്തേക്ക് ലണ്ടനില്‍ പഠിക്കുന്നവര്‍ 14,130 പൗണ്ടും പുറത്തുള്ളവര്‍ 10,827 പൗണ്ടും തെളിയിക്കണം. മുന്‍ നിരക്കുകള്‍ യഥാക്രമം 13,761 പൗണ്ടും 10,539 പൗണ്ടുമായിരുന്നു. ഇതിനു പുറമേ, കണ്‍ഫര്‍മേഷന്‍ ഓഫ് അക്‌സെപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് രേഖയില്‍ വ്യക്തമാക്കിയ ഒന്നാം വര്‍ഷത്തെ ബാക്കി ട്യൂഷന്‍ ഫീസിനുള്ള തുകയും ആവശ്യമാണ്.

ബാങ്ക് ബാലന്‍സാണ് സാമ്പത്തിക തെളിവായി നല്‍കുന്നതെങ്കില്‍, ആവശ്യമായ തുക തുടര്‍ച്ചയായി കുറഞ്ഞത് 28 ദിവസം അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഈ കാലയളവ് അവസാനിക്കുന്നത് വിസ അപേക്ഷയ്ക്ക് മുമ്പുള്ള 31 ദിവസത്തിനുള്ളിലായിരിക്കണം. യോഗ്യമായ വിദ്യാഭ്യാസ വായ്പയോ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പോ വഴിയും സാമ്പത്തികശേഷി തെളിയിക്കാം. സാമ്പത്തിക രേഖകള്‍ ഹാജരാക്കുന്നതില്‍ ഇളവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. നവംബര്‍ 30ന് മുമ്പ് അപേക്ഷിക്കുന്നവര്‍ക്ക് നിലവിലെ നിരക്കുകളായിരിക്കും ബാധകമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  • മകന്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കുറിപ്പെഴുതി മാതാപിതാക്കള്‍ ജീവനൊടുക്കി; പിന്നാലെ മകനും മരിച്ചു
  • ചാണക കുഴിക്ക് 3 ലക്ഷം , തൊഴുത്തില്‍ ലൈറ്റിടാന്‍ 3.68 ലക്ഷം ; പിണറായി കാലത്തെ ക്ലിഫ് ഹൗസ് നവീകരണ ചെലവ് ഞെട്ടിക്കുന്നത്
  • ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഇന്ത്യാ സഖ്യം; രാഷ്ട്രപതിയെ വീണ്ടും കാണും
  • ഗ്യനേഷ് കുമാറിനെതിരെ 'ഇന്ത്യ' മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ്
  • എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് യൂട്യൂബര്‍ ഷാജന്‍ സ്കറിയ
  • ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
  • പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പൂനെയില്‍ മരിച്ച നിലയില്‍
  • പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
  • മന്ത്രിമാരുടെ ശമ്പളം 1.22 ലക്ഷമാക്കി ഉയര്‍ത്തി, എംഎല്‍എമാര്‍ക്ക് 98,000
  • ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖര്‍ഗെയുടെ വസതിയില്‍ വേദിയൊരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions