ബ്രിട്ടനില്‍ സൈബര്‍ ആക്രമണത്തിന്റെ പുതിയ വേര്‍ഷന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ലക്ഷ്യമിട്ട്. ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ബ്രിട്ടനില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി . യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രമായ എന്‍സിഎസ്സി വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ബെല്‍ജിയം, സ്വീഡന്‍, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫ്രാന്‍സിലെ നൂറുകണക്കിന് പലചരക്ക് കടകളും സമാനമായ ആക്രമണത്തിന് ഇരയായിരുന്നു. സ്വീഡിഷ് ഫര്‍ണിച്ചര്‍ ശൃംഖലയായ ഐകിയയുടെ ചില സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.
കടകളിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും നിയന്ത്രണം വിദൂരമായി കൈക്കലാക്കിയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നത്. താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയതോടെ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ കേടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ വലിയ സാമ്പത്തിക നഷ്ടവും ഭക്ഷ്യസുരക്ഷാ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളൊന്നും ഇതുവരെ ആക്രമണത്തിന് ഇരയായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ടെസ്‌കോ, സെയിന്‍സ്ബറി തുടങ്ങിയ പ്രമുഖ ശൃംഖലകള്‍ സമാനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ആശങ്ക നിലനില്‍ക്കുന്നു. സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനും സംവിധാനങ്ങള്‍ പുതുക്കാനും എന്‍സിഎസ്സി വ്യാപാര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഓരോ കുടുംബവും മൂന്ന് ദിവസത്തേക്കുള്ള അവശ്യസാധനങ്ങള്‍ കരുതിവയ്ക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.