യു.കെ.വാര്‍ത്തകള്‍

വിസിറ്റിംഗ് വിസക്കാര്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

വിസിറ്റിംഗ് വിസയ്ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതനുസരിച്ച് വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്ക് ഇറാസ്മസ് പ്ലസ് പ്രോഗ്രാമിനു കീഴില്‍ സമ്പൂര്‍ണ്ണ സ്റ്റുഡന്റ് വിസ ഇല്ലെങ്കില്‍ കൂടി ചില കോഴ്‌സുകള്‍ക്ക് ചേരാം. ഏതെങ്കിലും അക്രഡിറ്റഡ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പഠിക്കാനോ, ഹ്രസ്വകാല ട്രെയിനിഷിപ്പിന് ചേരുവാനോ, വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുവാനോ എല്ലാം സാധാരണ വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്ക് കഴിയും.

ആറ് മാസം വരെയുള്ള കോഴ്‌സുകള്‍ക്ക് ചേരാനാണ് വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുക. അതിനായി ഒരു പൂര്‍ണ്ണ സ്റ്റുഡന്റ് വിസ ആവശ്യമില്ല. അപേക്ഷകന്‍, ബ്രിട്ടനിലെത്തുന്നത് എന്ത് ചെയ്യാനാണ്, എത്രനാള്‍ താമസിക്കും, അപേക്ഷകന്റെ പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രധാന ഇമിഗ്രേഷന്‍ റൂട്ടുകളാണ് വിസ ആന്‍ഡ് എന്‍ട്രി ക്ലിയറന്‍സ് ചാനല്‍ വഴി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ളത് സ്റ്റാന്‍ഡേര്‍ഡ് സന്ദര്‍ശക വിസ തന്നെയാണ്.

എന്നാല്‍, ആറ് മാസത്തിലധികം നീളുന്ന കോഴ്‌സുകളില്‍ ചേരാന്‍ ഒരു സമ്പൂര്‍ണ്ണ സ്റ്റുഡന്റ് വിസ തന്നെ ആവശ്യമായി വരും.

  • യുകെയില്‍ വീടുവില അടുത്ത നാല് വര്‍ഷത്തേക്ക് ഇടിയുമെന്നു പ്രവചനം
  • കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി കൗണ്‍സില്‍ ടാക്‌സ് അടുത്ത വര്‍ഷം കുതിച്ചുയരും
  • സൈബര്‍ ആക്രമണത്തിന്റെ പുതിയ വേര്‍ഷന്‍; സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ ഹാക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു
  • ഡ്യൂട്ടിക്കിടെ കൊക്കെയിന്‍ അടിച്ച് നഴ്‌സ്; അന്വേഷണത്തില്‍ മയക്കുമരുന്ന് ഇടപാടും
  • ഹാലോവീന്‍ ആഘോഷ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്; 5 കൗമാരക്കാര്‍ക്ക് ഗുരുതര പരിക്ക്
  • നികുതികള്‍ തിരിച്ചടിയാകുന്നു; 2030 ആകുമ്പോള്‍ ബ്രിട്ടന് 250,000 ജോലികള്‍ നഷ്‍ടമാകുമെന്നു മുന്നറിയിപ്പ്
  • ബ്രക്‌സിറ്റ് രാജ്യത്തെ ദുര്‍ബലമാക്കിയെന്ന് റേച്ചല്‍ റീവ്‌സ്; യുകെ ഇ യുവിലേക്ക് തിരിച്ചെത്തണമെന്ന് മുന്‍ ചാന്‍സലര്‍
  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions