ബ്രിട്ടനിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയായി വീടുകളുടെ വിലയില്‍ വലിയ ഇടിവുണ്ടാകുമെന്നു പ്രവചനം. അടുത്ത നാല് വര്‍ഷക്കാലത്തിനിടയില്‍ വീടുകളുടെ വിലയില്‍ 30 ശതമാനത്തോളം വീഴ്ച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധനും, ഗ്രന്ഥകാരനുമായ ഫ്രെഡ് ഹാരിസണ്‍ പറയുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യകാലത്തു പോലും വീടുകളുടെ വിലയില്‍ 19 ശതമാനത്തിന്റെ ഇടിവേ ഉണ്ടായിരുന്നുള്ളു.
വീടുകളുടെ വിലയില്‍ ശരാശരി 82,000 പൗണ്ടിന്റെ ഇടിവുണ്ടായേക്കാം എന്നാണ് ഹാരിസണ്‍ പറയുന്നത്. പ്രവചനം യാഥാര്‍ത്ഥ്യമായാല്‍, ഒരു ശരാശരി വീണ്ടിന്റെ വില 2,73,000 പൗണ്ടില്‍ നിന്നും 1,91,000 പൗണ്ടായി കുറയും. ഫ്രെഡ് ഹാരിസണ്‍ 2021 മുതല്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നതാണ് വീട് വിപണിയില്‍ 2026 ഓടെ തകര്‍ച്ചയുണ്ടാകും എന്ന കാര്യം. അതേ അഭിപ്രായം തന്നെയാണ് ഇപ്പോഴും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നത്.
മറ്റ് ചില വായ്പാദാതാക്കളുടെ പ്രവചനവുമായി താരതമ്യം ചെയ്താല്‍ ഹാരിസന്റെ പ്രവചനം അതിശയോക്തി കലര്‍ന്നതാണെന്ന് തോന്നാമെങ്കിലും, കുറച്ച് മാസങ്ങളായി വീടുവില ഇടിയുന്നുണ്ട് . ഏതായാലും വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് ഇത് ഗുണമായേക്കും. എന്നാല്‍ പലിശ നിരക്ക് ഉയരുന്നത് തിരിച്ചടിയാവും.