വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കേരള ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യു.കെ. കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കുന്നത്. നവംബര്‍ 5ന് വൈകിട്ട് അഞ്ചിന് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ഷെഫ് ജോമോന്‍സ് വീട് (Veedu) റെസ്റ്റോറന്റിലാണ് സംഗമം.
കേരളത്തിന്റെ സമകാലിക സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍, സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, ടൂറിസം മേഖലയിലെ സാധ്യതകള്‍, പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ക്ക് വഹിക്കാനാകുന്ന പങ്കും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ മുഖാമുഖം പരിപാടിയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.കെയിലെ മലയാളി സമൂഹത്തിന് കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും വിവിധ വിഷയങ്ങളിലുള്ള മന്ത്രിയുടെ നിലപാടുകളും നേരിട്ട് അറിയാനുള്ള അവസരം കൂടിയായിരിക്കും ഈ സംഗമം. സംഗമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയല്‍ അറിയിച്ചു.
വേദി: Chef Jomon's Veedu Restaurant, 197-201 High Street, Hornchurch, Essex, RM11 3XT.
തീയതിയും സമയവും: നവംബര്‍ 5, വൈകിട്ട് 5 മണി.