അസോസിയേഷന്‍

മന്ത്രി പി. സി. വിഷ്ണുനാഥിന് ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരണം

ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ കേരള സാംസ്‌കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് ലണ്ടന്‍ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.മാപ്പുകൾ കാണുക

ലണ്ടനില്‍ നവംബര്‍ 3, 4, 5 തീയതികളിലായി നടക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രദര്‍ശനമായ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (WTM London 2026)-ല്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ബ്രിട്ടനിലെത്തിയത്. ലോക ടൂറിസം മേഖലയിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളിലെ ടൂറിസം പ്രതിനിധികള്‍, ട്രാവല്‍ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്, അന്താരാഷ്ട്ര ടൂറിസം മേഖലയിലെ ശ്രദ്ധേയമായ വേദികളിലൊന്നാണ്.

വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ പരിപാടികള്‍ക്കുശേഷം നവംബര്‍ 7 ശനിയാഴ്ച, ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും കലാമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.

ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍, പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാര്‍ നഗറിലാണ് ഇത്തവണത്തെ ദേശീയ കലാമേള അരങ്ങേറുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന കലാമേളയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.

ബ്രിട്ടനിലെത്തിയ മന്ത്രിയെ നേരിട്ട് സ്വീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും നവംബര്‍ 7ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് മന്ത്രിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു,

  • ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ലണ്ടനില്‍; ഐഒസിയുടെ മുഖാമുഖം ഹോണ്‍ചര്‍ച്ചില്‍
  • സൗപര്‍ണിക നായര്‍ സെലിബ്രിറ്റി അതിഥി; പതിനേഴാമത് യുക്മ ദേശീയ കലാമേള 7ന് ചെല്‍റ്റന്‍ഹാമില്‍
  • തെയ്യം ഇവന്റ്‌സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ശനിയാഴ്ച ലൗട്ടണില്‍
  • യുക്മ ദേശീയ കലാമേള നവംബര്‍ 7 ശനിയാഴ്ച ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറില്‍
  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions