ഹാലോവീന്‍ ആഘോഷത്തിനിടെ നടന്ന കത്തിക്കുത്തില്‍ അഞ്ച് കൗമാരക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിസ്റ്റോള്‍ സ്വദേശിയായ 16കാരനെയാണ് കൊലപാതകശ്രമം സംശയിച്ച് കസ്റ്റഡിയിലെടുത്തത്.
ഇംഗ്ലണ്ടിലെ ഹാംഷെയറിലെ ചാന്‍ഡ്‌ലേഴ്‌സ് ഫോര്‍ഡിലാണ് സംഭവം. ശനിയാഴ്ച രാത്രി 10.30ന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ക്ഷണിക്കപ്പെടാത്ത ഒരു സംഘം യുവാക്കള്‍ വേലി ചാടിക്കടന്ന് സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തിയിരുന്ന സ്വകാര്യ പാര്‍ട്ടിയിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. വീട്ടുവളപ്പിലും സമീപത്തെ തെരുവുകളിലുമാണ് കൗമാരക്കാര്‍ക്ക് കുത്തേറ്റത്.
പരിക്കേറ്റവരില്‍ മൂന്ന് പേര്‍ക്ക് 16 വയസും രണ്ടുപേര്‍ക്ക് 17 വയസുമാണ് പ്രായം. നാലുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 17കാരനായ ഒരാള്‍ ഇപ്പോഴും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 16ഉം 17ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.