ബിസിനസ്‌

ബ്രക്സിറ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ പൗണ്ട്; ഡോളറിനും യൂറോയ്ക്കുമെതിരെ മുന്നേറ്റം

ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡോളറിനും യൂറോയ്ക്കുമെതിരെ സമീപകാലത്തായി പൗണ്ട് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലുള്ള നിക്ഷേപകരുടെ വിശ്വാസം വര്‍ധിച്ചതുമാണ് പൗണ്ടിന് കരുത്തായത്. ലോകത്തെ 18 പ്രധാന കറൻസികളുമായി താരതമ്യം ചെയ്യുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സൂചികയില്‍ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു. ബുധനാഴ്ച ഡോളറിനെതിരെ പൗണ്ട് 0.28 ശതമാനം ഉയര്‍ന്ന് 1.3434 ഡോളറിലെത്തി. യൂറോയ്ക്കെതിരെ 1.1996 എന്ന നിലയിലായിരുന്നു പൗണ്ടിന്റെ മൂല്യം.

പൗണ്ടിന്റെ മൂല്യം ഉയരുന്നത് ഇറക്കുമതി ചെലവ് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സഹായിക്കും. വിദേശയാത്രകള്‍ നടത്താനും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ വാങ്ങാനും തദ്ദേശീയര്‍ക്ക് ഇതിലൂടെ സാധിക്കും.

അതേസമയം, മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പലിശനിരക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം നിര്‍ണായകമാണ്.

2016 ജൂണിലെ ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കു പിന്നാലെ പൗണ്ടിന്റെ മൂല്യത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. ബ്രക്സിറ്റ് നടപടികളിലെ അനിശ്ചിതത്വം, കോവിഡ് മഹാമാരി, 2022ലെ മിനി ബജറ്റ് എന്നിവയും തിരിച്ചടിയായി. എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സ്ഥിരത, പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുന്നത് എന്നിവ നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കിയതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

എന്നാല്‍ രൂപയ്‌ക്കെതിരെ പൗണ്ട് മൂല്യം റെക്കോര്‍ഡിലെത്തിയശേഷം അല്പം കുറഞ്ഞു. കഴിഞ്ഞ ഓണം സീസണില്‍ ഒരു പൗണ്ടിന്റെ മൂല്യം 130.50 രൂപ എത്തിയിരുന്നു. ഇപ്പോഴത് 127.52 ആണ്. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് പിന്നീട് റെക്കോര്‍ഡ് ഭേദിച്ചത്.

  • പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചു; പലിശ നിരക്കുകള്‍ കൂടിയേക്കും
  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions