രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഹോം ഓഫീസ് പൊതുസ്ഥലത്തു ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നു. ജനറല്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിനായി സര്‍ക്കാര്‍ ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഒരു പ്രോഗ്രാം വികസിപ്പിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്ത ഇമിഗ്രേഷന്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കും.
യുകെയില്‍ അനധികൃതമായി പുനഃപ്രവേശനത്തിന് ശ്രമിക്കുന്നവരെ കണ്ടെത്താനായിരിക്കും ക്യാമറകള്‍ പ്രധാനമായും ഉപയോഗിക്കുക. അത്തരക്കാരെ തിരിച്ചയയ്ക്കാനും അതുപോലെ അതിര്‍ത്തികളിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തടയാനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും. വീടുകളിലും തൊഴിലിടങ്ങളിലുമൊക്കെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തുടര്‍ച്ചയായ റെയ്ഡ് മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഇത് സഹായിക്കുമെന്നും ഹോം ഓഫീസ് അവകാശപ്പെടുന്നു.