സിനിമ

ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മര്‍ദനത്തിന് പിന്നാലെ ഡോക്ടറോട് പണം ആവശ്യപ്പെട്ടതായും പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അതുല്യയ്ക്കൊപ്പം നടന്‍ ബിബിന്‍ പെരുമ്പള്ളിയും സംഭവസമയത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികളില്‍ ചിലര്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്നും സൂചനയുണ്ട്.

  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  • വനം വകുപ്പിന്റെ അംബാസഡര്‍മാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്
  • 'നേഹ ബോറയെപ്പോലെയല്ല, ഭദ്രകീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തണം'; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി പി സെന്‍കുമാര്‍
  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions