ബിസിനസ്‌

പലിശനിരക്ക് 4 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; കുടുംബങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടി

ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് 4 ശതമാനമാക്കി. ഇതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കാലത്ത് മോര്‍ട്ട്‌ഗേജ് തിരിച്ചടി നേരിടേണ്ടിവരും.

2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ എട്ട് അംഗങ്ങള്‍ വര്‍ധനയെ അനുകൂലിച്ചപ്പോള്‍ ഒരംഗം 0.50 ശതമാനത്തിന്റെ വര്‍ധന വേണമെന്ന നിലപാടെടുത്തു.

അടുത്ത വര്‍ഷം പണപ്പെരുപ്പം 5 ശതമാനത്തിലെത്തിയേക്കാമെന്നും ഇറാന്‍ യുദ്ധം അവസാനിച്ചില്ലെങ്കില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം തന്നെ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പലിശനിരക്ക് വര്‍ധന മോര്‍ട്ട്‌ഗേജ് വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവിനെയും ബാധിക്കും

ബജറ്റില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവിതച്ചെലവ് ഇളവുകളുടെ നേട്ടം പോലും പലിശവര്‍ധന ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

യുഎസ്, ഇറാന്‍ യുദ്ധം മൂലം എണ്ണ, ഗ്യാസ് വില വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഇന്ധനമൊഴുക്ക് തടസ്സങ്ങള്‍ നേരിട്ടതോടെ ആഗോള തലത്തില്‍ ഇന്ധന ലഭ്യതയെ സാരമായി ബാധിച്ചു. ഇതോടൊപ്പമാണ് ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും വര്‍ദ്ധിക്കുന്നത് തിരിച്ചടിക്കുന്നത്. പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ബേസ് റേറ്റ് അടുത്ത വര്‍ഷം 4.25 ശതമാനത്തിലേക്ക് എത്തുമെന്നും കരുതുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ത്തിനിര്‍ത്തുന്നതിലേക്ക് ഇത് നയിക്കുകയാണ്. 2028 ആദ്യം വരെയെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു വിദഗ്ധര്‍ പറയുന്നു.

  • ബ്രക്സിറ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ പൗണ്ട്; ഡോളറിനും യൂറോയ്ക്കുമെതിരെ മുന്നേറ്റം
  • പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചു; പലിശ നിരക്കുകള്‍ കൂടിയേക്കും
  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions