ഇമിഗ്രേഷന്‍

ഇമിഗ്രേഷന്‍ കുരുക്കില്‍ രക്ഷ വിദേശ കെയര്‍ വര്‍ക്കേഴ്‌സിന് മാത്രം

ഇമിഗ്രേഷന്‍ പ്ലാനുകളില്‍ ഇളവ് വരുത്തിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നടപടി വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രം ആശ്വാസം നല്‍കുന്നത്. എന്നാല്‍ എഞ്ചിനീയര്‍മാര്‍ മുതല്‍ ഷെഫുമാര്‍ വരെയുള്ള മറ്റ് പ്രൊഫഷണുകളില്‍ പെട്ട വിദേശ പൗരന്‍മാര്‍ക്ക് ഇതിന്റെ പ്രയോജനമില്ല .

യുകെയില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് നേടുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്ന നിയമങ്ങളില്‍ നിന്നും ഹോം സെക്രട്ടറി പിന്നോട്ട് പോയിട്ടില്ല. മറിച്ച് ഇതിന്റെ കടുപ്പം കുറയ്ക്കുകയാണ് ചെയ്തത്. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ കുറഞ്ഞ വേതനം കൈപ്പറ്റുന്ന ജോലിക്കാര്‍ക്ക് സെറ്റില്‍മെന്റിന് 15 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഒറിജിനല്‍ പദ്ധതി. ഇത് 10 വര്‍ഷമാക്കി ചുരുക്കുകയാണ് ചെയ്തത്.

കെയര്‍ വര്‍ക്കര്‍മാര്‍ ചുരുങ്ങിയത് 25,000 പൗണ്ട് വരുമാനം നേടുകയും, 2025 മേയിന് മുന്‍പ് യുകെയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐഎല്‍ആര്‍ യോഗ്യത ലഭിക്കുമെന്നതാണ് പ്രധാന മാറ്റം. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എളുപ്പവഴി കാണിച്ചെങ്കിലും മറ്റ് പ്രൊഫഷണലുകളില്‍ പെട്ടവര്‍ക്ക് ഈ സുരക്ഷ നല്‍കുന്നില്ല.

എഞ്ചിനീയര്‍മാര്‍, ഷെഫ്, ആര്‍ക്കിടെക്ട് തുടങ്ങിയ പ്രൊഫഷണലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന വരുമാന പരിധി നേടുന്നില്ലെങ്കില്‍ പുതിയ പദ്ധതി പ്രകാരം 10 വര്‍ഷമാണ് കാത്തിരിക്കേണ്ടി വരിക. 50,000 പൗണ്ടില്‍ കൂടുതല്‍ ശമ്പളവും, രാജ്യത്തെ ഹെല്‍ത്ത് കെയര്‍, എഡ്യൂക്കേഷന്‍ മേഖലകള്‍ക്ക് സംഭാവനകളും നല്‍കിയവര്‍ക്ക് ഐഎല്‍ആര്‍ അഞ്ച് വര്‍ഷത്തില്‍ തന്നെ ലഭിക്കും.

കൂടാതെ സൈക്കോതെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ചില്‍ഡ്രന്‍സ് നഴ്‌സ്, ഡെന്റല്‍ പ്രാക്ടീഷനേഴ്‌സ്, മിഡ്‌വൈഫറി നഴ്‌സ് തുടങ്ങിയ പൊതുമേഖലാ ജോലികള്‍ ചെയ്യുന്നവര്‍ക്കും 50,000 പൗണ്ടില്‍ താഴെയാണ് വരുമാനമെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ഐഎല്‍ആറിന് അപേക്ഷിക്കാം.

  • ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ കെയര്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടില്ല; മലയാളികള്‍ക്കു ആശ്വാസം
  • പെര്‍മനന്റ് സെറ്റില്‍മെന്റ്: സര്‍ക്കാര്‍ പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ ഭിന്നത
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ചു ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നിര്‍ത്തി
  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions