ആരോഗ്യം

ഇംഗ്ലണ്ടില്‍ ദിവസം 1000-ലേറെ പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു; സമയത്ത് ചികിത്സയില്ലാത്തത് വെല്ലുവിളി

ഇംഗ്ലണ്ടില്‍ കാന്‍സര്‍ സ്ഥിരീകരണം റെക്കോര്‍ഡ് ഉയരത്തിലെത്തി. ദിവസേന ദിവസേന ആയിരത്തിലേറെ രോഗികളെ കണ്ടെത്തുന്നതാണ് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രോഗികളെ കൂടുതലായി തിരിച്ചറിയുമ്പോഴും രോഗസ്ഥിരീകരണം, ചികിത്സ എന്നീ വിഷയങ്ങളില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും പുതിയ കാന്‍സര്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ 373,000-ലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്. ഇത് പ്രകാരം ശരാശരി ഓരോ ദിവസവും എന്‍എച്ച്എസ് ഇംഗ്ലണ്ട് 1021 പേര്‍ക്ക് രോഗം കണ്ടെത്തുന്നു. 2023-ല്‍ ഇത് 972 പേരായിരുന്നു.

പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ്, ലംഗ്, ബവല്‍ കാന്‍സറുകളാണ് പുതിയ കേസുകളില്‍ പകുതിയും. രോഗം കണ്ടെത്തുന്നതില്‍ മെച്ചപ്പെടല്‍ വന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 56.7% കേസുകളും സ്റ്റേജ് 1, 2 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

എന്‍എച്ച്എസ് ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ കണക്കാണ് ഇത് കാണിക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ക്യാന്‍സര്‍ പ്രൊഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം, ചികിത്സ ലഭ്യമാക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസ് മെല്ലെപ്പോക്കിലാണ്. അടിയന്തര റഫറല്‍ ലഭിച്ച് 62 ദിവസത്തിനകം ചികിത്സ ആരംഭിക്കുന്നത് 71.9 ശതമാനം മാത്രമാണ്. 85% പേര്‍ക്കെങ്കിലും ഈ വേഗതയില്‍ ചികിത്സ നല്‍കണമെന്നാണ് ലക്ഷ്യം.


  • മദ്യപാനം മനുഷ്യന്റെ ആയുസിനെ കുറയ്ക്കും; മിതമായ മദ്യസേവയും അപകടകരമെന്ന് പഠന റിപ്പോര്‍ട്ട്
  • യുകെയില്‍ പുതിയ കോവിഡ് വകഭേദം വ്യാപനം ശക്തം; ചികിത്സ തേടുന്നവരുടെ എണ്ണം കൂടി
  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions