വിദേശം

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍: മേഗന്‍ മാര്‍ക്കലിന്റെ പിതാവ് അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ച കേസില്‍ സസെക്‌സ് ഡച്ചസ് മേഗന്‍ മാര്‍ക്കലിന്റെ പിതാവ് തോമസ് മാര്‍ക്കല്‍ അറസ്റ്റില്‍. ഫ്ലോറിഡയിലെ ടാമ്പ നഗരത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത് . ഇയാളെ ഇന്ന് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും എന്നാണ് കരുതുന്നത്. അശ്ലീല ചിത്രങ്ങള്‍ തോമസ് മാര്‍ക്കലിന്‍റെ കാലിഫോര്‍ണിയയിലുള്ള സ്റ്റോറേജ് യൂണിറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളൂം ഉണ്ട്.

ഇതേക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് സ്വന്തം മകന്‍ തന്നെയാണ് എന്നാണു റിപ്പോര്‍ട്ട്. 82-കാരനായ മേഗന്റെ പിതാവ് താമസിക്കുന്ന ഫിലിപ്പൈന്‍സിലെ വീട്ടില്‍ നിന്നുമാണ് ഈ ഞെട്ടിക്കുന്ന ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതെന്നാണ് വിവരം. ഇതാണ് തോമസ് ജൂനിയര്‍ കണ്ടെത്തിയത്. മേഗാന്‍ മാര്‍ക്കിള്‍ പിതാവുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല.

പിതാവിന്റെ വീട്ടില്‍ നാല് വലിയ ബോക്‌സുകളിലായി ആയിരക്കണക്കിന് കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെ ചിത്രങ്ങളാണ് താന്‍ കണ്ടതെന്ന് തോമസ് ജൂനിയര്‍ പോലീസിന് വിവരം നല്‍കി.

കഴിഞ്ഞയാഴ്ച്ചയാണ് ഇയാളുടെ രണ്ട് സ്റ്റോറേജ് യൂണിറ്റുകളില്‍ എഫ് ബി ഐ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. സ്ലൈഡുകള്‍, ഫോട്ടോഗ്രാഫുകള്‍, 35 എം എം ഫിലിം നെഗറ്റീവുകള്‍, പുസ്തകങ്ങള്‍ എന്നിവയുള്‍പ്പെടെ 78 വസ്തുക്കളാണ് എഫ് ബി ഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

സ്‌ട്രോക്കും, രക്തം കട്ടപിടിച്ചതും മൂലം തോമസ് മാര്‍ക്കിളിന്റെ ഇടതുകാല് മുറിച്ചുമാറ്റിയിരുന്നു. ഈ ചികിത്സയ്ക്കായി ഇയാള്‍ യുഎസിലേക്ക് എത്തിയിരുന്നു. അതിനിടയിലാണ് ഞെട്ടിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

  • US ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് ഷോക്ക് ട്രീറ്റ്‌മെന്റ്
  • ഫ്ലോറിഡയില്‍ സ്വകാര്യവിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം
  • മേഗാന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ പക്കല്‍ കുട്ടികളുടെ ലൈംഗിക ചിത്ര ശേഖരം! പോലീസ് അന്വേഷണം
  • ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി പാരീസിലെ ഇന്ത്യന്‍ എംബസി
  • ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions