യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററില്‍ മലയാളി അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ജൂലിയ ചാക്കോ

മാഞ്ചസ്റ്ററില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്ന മലയാളി ജൂലിയ ചാക്കോയുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയും ഒരു നവജാത ശിശുവിന്റെയും അമ്മയുടെയും ജീവന്‍ രക്ഷിച്ചു. നവംബര്‍ 2ന് രാത്രി പത്തു മണിക്ക് ശേഷമാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഓള്‍ഡ്ഹാമില്‍ സംഭവം നടന്നത്. അപ്രതീക്ഷിതമായി എത്തിയ പ്രസവ വേദനയും തുടര്‍ന്നുണ്ടായ അതീവ ഗുരുതരമായ സാഹചര്യവും ഒരു മലയാളി കുടുംബത്തെ വലിയ ആശങ്കയിലാഴ്ത്തിയപ്പോള്‍ രക്ഷകരായി ഓടിയെത്തിയത് അയല്‍വാസികളായ ജൂലിയ ചാക്കോയും ഭര്‍ത്താവ് ചാക്കോയുമായിരുന്നു.

ജൂലിയയുടെ വീടിന് സമീപം താമസിക്കുന്ന മലയാളി യുവതിക്കാണ് അപ്രതീക്ഷിതമായി പ്രസവ വേദന അനുഭവപ്പെട്ടത്. പ്രസവ സമയത്ത് സഹായം ആവശ്യമായ സാഹചര്യം മനസിലാക്കി ജൂലിയയും ഭര്‍ത്താവ് ചാക്കോയും ഉടന്‍ തന്നെ അവിടേക്ക് ഓടിയെത്തി. അവര്‍ എത്തുമ്പോഴേക്കും പ്രസവം തുടങ്ങി കുഞ്ഞിന്റെ തല പുറത്തുവന്ന നിലയിലായിരുന്നു. തുടര്‍ന്നുള്ള പ്രസവ സാഹചര്യത്തില്‍ ജൂലിയ ധൈര്യപൂര്‍വം ഇടപെട്ട് യുവതിക്ക് ആവശ്യമായ സഹായം നല്‍കി.

എന്നാല്‍ കുഞ്ഞ് പുറത്തുവന്നപ്പോഴുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ ശരീരം നീലനിറത്തിലായിരുന്നു. യാതൊരു ചലനവുമില്ല, ഈ സമയം പ്രൊഫഷണലായി ജൂലിയ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലന്‍സിനെ ബന്ധപ്പെടുന്നതിനൊപ്പം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടര്‍ന്നു. ജൂലിയയുടെ സമയോചിതമായ ഇടപെടലില്‍ കുഞ്ഞ് പ്രതികരിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്തു. ഏകദേശം 14 മിനിറ്റിന് ശേഷം ആംബുലന്‍സ് സ്ഥലത്തെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുകയും തുടര്‍ ചികിത്സയ്ക്കായി ഏറ്റെടുക്കുകയും ചെയ്തു.

മാഞ്ചസ്റ്ററിലെ എംആര്‍ഐ ആശുപത്രിയില്‍ ബേണ്‍ യൂണിറ്റില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്ന ജൂലിയ ചാക്കോ എംഎസ് സി യോഗ്യതയുള്ള ആരോഗ്യപ്രവര്‍ത്തകയാണ്. നാല് കുട്ടികളുടെ അമ്മ കൂടിയായ ജൂലിയ തന്റെ ജോലിയിലൂടെ നേടിയെടുത്ത അറിവും അനുഭവവും അവശ്യ സമയത്ത് പ്രയോജനപ്പെടുത്തുകയായിരുന്നു.

മാഞ്ചസ്റ്ററിലെ ഡിസ്ബെറിയില്‍ താമസിക്കുന്ന പത്തനംതിട്ട കൂടല്‍ സ്വദേശിയായ ജൂലിയയ്ക്കും ചാക്കോയ്ക്കും അയല്‍ക്കാരായി തിരുവനതപുരം സ്വദേശികളായ കുടുംബം അടുത്തകാലത്താണ് എത്തുന്നത്.

  • യുകെയില്‍ വരും ദിവസങ്ങളില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
  • ഹെന്റി നൊവാക്കിനെ കുത്തിക്കൊന്ന കേസ്; പ്രതി വിക്രം ദിഗ്വയുടെ ശിക്ഷ കൂട്ടി
  • തൊഴില്‍ പരസ്യങ്ങളില്‍ ശമ്പള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കമ്പനികളോട് പ്രധാനമന്ത്രി
  • എബോള ബാധിച്ച യുകെ ഡോക്ടറെ തിരിച്ചുകൊണ്ടുവന്നു; ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍
  • സ്ത്രീകളെ രഹസ്യമായി ചിത്രീകരിക്കുന്നു; സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും
  • വിസയില്ലാത്തവരെ പിടിക്കാന്‍ ഫേഷ്യല്‍ റിക്കഗ്‌നീഷന്‍ കാമറയുമായി ബോര്‍ഡര്‍ പോലീസ്
  • വൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ശമ്പളത്തോടെയുള്ള ജോലി ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി യുകെ
  • ബ്രിട്ടനില്‍ വീട് വാങ്ങാന്‍ അടുത്തവര്‍ഷം പറ്റിയ സമയം: ആശങ്ക പലിശ നിരക്കില്‍
  • കത്തിക്കുത്തില്‍ 5 കൗമാരക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; 16 കാരന്‍ കസ്റ്റഡിയില്‍
  • ഇ യുവുമായി 17 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറിന് യുകെ; യൂത്ത് വിസയും പെറ്റ് പാസ്പോര്‍ട്ടും കരാറില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions