യു.കെ.വാര്‍ത്തകള്‍

ഇയര്‍ 7 മുതല്‍ 9 വരെയുള്ള കുട്ടികളുടെ പഠനരീതിയില്‍ പൊളിച്ചെഴുത്ത്; ഇയര്‍ 10 എത്തുന്നതിന് മുന്‍പ് ജിസിഎസ്ഇ പഠിപ്പിക്കില്ല

ഇയര്‍ 7 മുതല്‍ 9 വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതില്‍ സുപ്രധാന പൊളിച്ചെഴുത്ത് വരുന്നു. സമയം ആകുന്നതിന് മുന്‍പ് ജിസിഎസ്ഇ പഠിപ്പിക്കരുതെന്ന് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരീക്ഷകളിലെ ശ്രദ്ധ കുറച്ച് കൂടുതല്‍ അനുഭവങ്ങള്‍ നല്‍കുന്ന രീതിയിലേക്ക് പഠനം മാറ്റണമെന്നാണ് സ്‌കൂളുകള്‍ക്കുള്ള നിര്‍ദ്ദേശം.

കൗമാരത്തിന്റെ തുടക്കകാലത്ത് വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് വലിയുന്നത് അറ്റന്‍ഡന്‍സിനെയും, നേട്ടങ്ങളെയും ബാധിക്കുന്നതായി രണ്ട് റിവ്യൂകള്‍ കണ്ടെത്തിയതായി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. സെക്കന്‍ഡറി സ്‌കൂളുകളിലെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ കോര്‍ സബ്ജക്ടുകളില്‍ ശ്രദ്ധിക്കണമെന്ന മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നിലപാടാണ് തിരുത്തുന്നത്. കീ സ്റ്റേജ് 3 വിദ്യാഭ്യാസത്തിലെ ഒരു വ്യത്യസ്ത ഏടാക്കി മാറ്റാനാണ് ഗവണ്‍മെന്റ് പദ്ധതി.

ഇംഗ്ലീഷ്, മാത്സ്, സയന്‍സ് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും, പരീക്ഷ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയുമാണ് മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കിള്‍ ഗോവ് ചെയ്തത്. ഇയര്‍ 11-ന്റെ അവസാനത്തില്‍ ജിസിഎസ്ഇ ഒരുമിച്ച് എഴുതാനും കഴിയുമായിരുന്നു. എന്നാല്‍ ഇതോടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ക്കായി നേരത്തെ ഒരുക്കി തുടങ്ങി.

ഈ അവസ്ഥ ഒഴിവാക്കി കീ സ്റ്റേജ് 3 വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോട് താല്‍പര്യം ജനിപ്പിക്കുന്ന സമയമാക്കി നിലനിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

  • തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക്; ഒന്നരലക്ഷം തൊഴിലുകള്‍ അപകടത്തില്‍
  • ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത; യാത്രാദുരിതം ഉറപ്പ്
  • ബലാത്സംഗം, ലൈംഗീക അതിക്രമം; റസല്‍ ബ്രാന്‍ഡിന് പത്തരവര്‍ഷം തടവ്
  • സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിലും പോക്കറ്റിലും മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല; കര്‍ശന വിലക്ക്
  • വീട്ടുടമകള്‍ക്ക് തിരിച്ചടിയായി റെന്റേഴ്‌സ് റൈറ്റ് ആക്ട്; വാടക നിരക്ക് വര്‍ധനക്കെതിരെ വിജയകരമായി പോരാടി വാടകക്കാര്‍
  • വിന്ററില്‍ എന്‍എച്ച്എസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രോഗികള്‍ ആശുപത്രിയിലെത്തുന്നത് കുറയ്ക്കാന്‍ 40 മില്യണ്‍ പൗണ്ടിന്റെ പദ്ധതി
  • റിഫോം പാര്‍ട്ടിയെ പിന്നിലാക്കി ടോറി പാര്‍ട്ടി; കെമി ബേഡനോക്കിന് വന്‍ മുന്നേറ്റം
  • ഇംഗ്ലണ്ടില്‍ കനത്ത മൂടല്‍മഞ്ഞ്; യാത്രാതടസം, മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • യുകെയില്‍ വരും ദിവസങ്ങളില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
  • മാഞ്ചസ്റ്ററില്‍ മലയാളി അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ജൂലിയ ചാക്കോ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions