സിനിമ

ഛായാഗ്രാഹകന്‍ ഷാജികുമാര്‍ വിടവാങ്ങി; അന്തരിച്ചത് അന്‍പതിലേറെ സിനിമകള്‍ക്ക് ദൃശ്യഭംഗിയൊരുക്കിയ കലാകാരന്‍

കൊച്ചി: പ്രമുഖ ഛായാഗ്രാഹകന്‍ ഷാജികുമാര്‍ (57) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'പുലിമുരുകന്‍', 'നരന്‍', 'ഒടിയന്‍' തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

ദിലീപ് ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലായിരിക്കെയാണ് രണ്ടുദിവസം മുന്‍പ് ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രാഥമിക ചികിത്സയ്ക്കുശേഷം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ മെച്ചമുണ്ടായെങ്കിലും പിന്നീട് വീണ്ടും വഷളായതായി സിനിമാമേഖലയിലെ വൃത്തങ്ങള്‍ അറിയിച്ചു.

മുതിര്‍ന്ന ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ ശിഷ്യനായി സിനിമയിലെത്തിയ ഷാജികുമാര്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. ജോഷി, ഷാജി കൈലാസ്, വൈശാഖ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി. 'മധുരരാജ', 'റിങ് മാസ്റ്റര്‍', 'പത്തൊന്‍പതാം നൂറ്റാണ്ട്', 'ബാന്ദ്ര', 'തുടരും' എന്നിവയും പ്രധാന ചിത്രങ്ങളാണ്. 'അതിമനോഹരം', 'ഒറ്റക്കൊമ്പന്‍' എന്നിവയാണ് പുതിയ സിനിമകള്‍. തിരുവനന്തപുരം സ്വദേശിയായ ഷാജികുമാര്‍ വര്‍ഷങ്ങളായി പെരുമ്പാവൂരിലായിരുന്നു താമസം. ഭാര്യ സ്മിത. മക്കള്‍ ആര്യന്‍, സൂര്യന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അനുശോചിച്ചു.

  • നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
  • ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അപകടം, ഒരു മാസമായി പദ്മപ്രിയ കിടപ്പില്‍
  • ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍
  • വനം വകുപ്പിന്റെ അംബാസഡര്‍മാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്
  • 'നേഹ ബോറയെപ്പോലെയല്ല, ഭദ്രകീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തണം'; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി പി സെന്‍കുമാര്‍
  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions