ചരമം

ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി

ബെല്‍ഫാസ്റ്റിലെ മലയാളി സമൂഹത്തിന് വേദനയായി രാജശ്രീ ജെയ്സ(36)ന്റെ വിയോഗം. കാന്‍സറിനോട് പോരാടിയാണ് രാജശ്രീ മരണത്തിന് കീഴടങ്ങിയത്. ബെല്‍ഫാസ്റ്റിലെ മേരി ക്യൂറി ആശുപത്രിയിലായിരുന്നു അന്ത്യം. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ അനുഭവങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെച്ചിരുന്ന രാജശ്രീയുടെ വിയോഗവാര്‍ത്ത സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും വലിയ ആഘാതമായി.

കാന്‍സറിനെ അതിജീവിച്ചുവെന്ന പ്രതീക്ഷകള്‍ക്കിടെ കഴിഞ്ഞ രണ്ടാഴ്ചയോടെ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. രണ്ട് പെണ്‍മക്കളെയും ഭര്‍ത്താവ് ജെയ്സനെയും തനിച്ചാക്കിയാണ് രാജശ്രീയുടെ മടക്കം. ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന രാജശ്രീ മികച്ച രീതിയില്‍ മലയാളം സംസാരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാത്രമാണ് കുടുംബം ബെല്‍ഫാസ്റ്റില്‍ താമസമാരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നിരവധി സൗഹൃദങ്ങള്‍ നേടിയെടുക്കാന്‍ രാജശ്രീക്ക് കഴിഞ്ഞിരുന്നു.

കെയറര്‍ വിസയിലാണ് രാജശ്രീയും ജെയ്സനും യുകെയിലെത്തിയത്. ഫാഷന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന രാജശ്രീ പിന്നീട് കെയര്‍ മേഖലയിലും ജോലി ചെയ്തിരുന്നു. യുകെയില്‍ പുതിയ ജീവിതം ആരംഭിച്ച് അധികം വൈകാതെ തന്നെ രോഗബാധിതയാകുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ ആഗ്രഹം. കുടുംബത്തിന് ആശ്വാസമായി ബെല്‍ഫാസ്റ്റ് മലയാളി സമൂഹം ഒപ്പം തന്നെയുണ്ട്.

  • ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര
  • മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions