ചരമം

ബ്ലാക്ക്പൂളിലെ ജെയിംസ് മാത്യുവിന് ജന്മനാട്ടില്‍ അന്ത്യനിദ്ര

ബ്ലാക് പൂളില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരണം വിളിച്ച കോഴിക്കോട് സ്വദേശി ജയിംസ് മാത്യു(57)വിന്റെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച്ച നാട്ടിലേക്ക് കൊണ്ടു പോയ മൃതദേഹം നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് സംസ്‌കരിച്ചത്. കൂടരന്നി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ജയിംസ് മാത്യുവിന് അന്ത്യവിശ്രമം ഒരുക്കിയത്. ജയിംസ് മാത്യുവിന്റെ അന്ത്യാഭിലാഷം സഫലമാക്കുന്നതിനാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ഫ്ളൈഡ് കൗണ്ടിയിലെ ലിഥം സെന്റ് ആന്‍സീസില്‍ (ബ്ലാക്ക്പൂളിന് സമീപം) താമസിച്ചിരുന്ന ജെയിംസ് മാത്യുവിനെ ചികിത്സയിലിരിക്കെ മരണം വിളിച്ചത്. കോഴിക്കോട് സ്വദേശിയായ ജെയിംസ് മാത്യു 2024 മാര്‍ച്ച് 10-നാണ് കുടുംബവുമായി യുകെയില്‍ എത്തിയത്. ഭാര്യ ഷിനി ഡൊമസ്റ്റിക് കെയര്‍ മേഖലയില്‍ ജോലി ചെയ്തുവരുന്നു. ആനലിസ ജെയിംസ് (12), അസേലിയ റോസ് ജെയ്ംസ് (10), അന്റോണിയോ ജെയിംസ് (10) എന്നിവരാണ് മക്കള്‍.

  • ബെല്‍ഫാസ്റ്റ് മലയാളികള്‍ക്ക് വേദനയായി രാജശ്രീയുടെ വിയോഗം; വിടപറഞ്ഞത് കാന്‍സറിനോട് പൊരുതി
  • മകളുടെ പ്രസവ സഹായത്തിനായി എത്തിയ കോട്ടയം സ്വദേശിനി ബ്രിസ്റ്റോളില്‍ മരിച്ചു
  • യുകെയിലെത്തിയിട്ടു ഒന്നരവര്‍ഷം; ബ്ലാക് പൂളിലെ ജയിംസ് മാത്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ മലയാളി സമൂഹം
  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions