ലണ്ടന്‍: അടുത്ത ഏപ്രില്‍ മുതല്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കു വേതന വര്‍ധനവ് ലഭിക്കും . നാഷണല്‍ ലിവിംഗ് വേതനത്തില്‍ 3.9 ശതമാനത്തിന്റെ വര്‍ധനവ് ആന്‍ഡി ബേണ്‍ഹാം സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെയാണിത്.
21 വയസോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്ക് അവര്‍ പൂര്‍ണ്ണ സമയം ജോലി ചെയ്യുകയാണെങ്കില്‍ 2027 ഏപ്രില്‍ ഒന്നു മുതല്‍ അവരുടെ പ്രതിവര്‍ഷ വരുമാനത്തില്‍ 910 പൗണ്ടിന്റെ വര്‍ധനവായിരിക്കും ഉണ്ടാവുക. നാഷണല്‍ ലിവിംഗ് വേതനം, മണിക്കൂറില്‍ 12.71 പൗണ്ടില്‍ നിന്നും 13.21 പൗണ്ടായാണ് വര്‍ധിക്കുക. യുകെയിലെ ഏകദേശം 23 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.
പ്രായം കുറഞ്ഞ തൊഴിലാളികള്‍ക്കും വേതന വര്‍ധനവ് ലഭിക്കും. 18 വയസിനും 20 വയസിനും ഇടയിലുള്ളവരുടെ നാഷണല്‍ മിനിമം വേതനം മണിക്കൂറില്‍ 10.85 പൗണ്ടില്‍ നിന്നും 11.27 പൗണ്ടാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉപഭോക്തൃ സൂചിക പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ് 3.9 ശതമാനം എന്നത്. 2026 സെപ്റ്റംബറില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പ നിരക്ക് 3.5 ശതമാനമാണ്. കുറഞ്ഞ വേതനക്കാര്‍ക്ക് ഒരു ആശ്വാസമായിട്ടാണ് നാഷണല്‍ ലിവിംഗ് വേതനം വര്‍ദ്ധിപ്പിക്കുന്നതെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.