യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത കട ബാധ്യത; ഒരാള്‍ക്ക് ശരാശരി ചെലവ് 535 പൗണ്ട്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയിലെ 71 ശതമാനം ആളുകള്‍ക്കും അപ്രതീക്ഷിത കട ബാധ്യതകള്‍ നേരിടേണ്ടിവന്നതായി പുതിയ പഠനം. ഇത്തരം അപ്രതീക്ഷിത ബില്ലുകള്‍ക്കായി ഒരാള്‍ക്ക് ശരാശരി 535 പൗണ്ട് (ഏകദേശം 64,000 രൂപ) ചെലവഴിക്കേണ്ടിവന്നതായാണ് സാന്റാന്‍ഡര്‍ ബാങ്കിന്റെ സര്‍വേ വ്യക്തമാക്കുന്നത്. അപ്രതീക്ഷിത ചെലവുകള്‍ നേരിട്ടവരില്‍ മൂന്നിലൊരാള്‍ സാമ്പത്തിക സഹായത്തിനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും ആശ്രയിച്ചു. സമാനമായ എണ്ണം പേര്‍ ചെലവുകള്‍ നിറവേറ്റാന്‍ വായ്പയെയും ക്രെഡിറ്റ് സൗകര്യങ്ങളെയും ആശ്രയിച്ചു. പകുതിയോളം പേര്‍ക്ക് പണമില്ലാത്തതിനാല്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുമായി മുന്നോട്ടുപോകേണ്ടിവന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനത്തിലധികം പേര്‍ ഇത്തരം അടിയന്തര സാമ്പത്തിക ബാധ്യതകളെ നേരിടാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി.

അപ്രതീക്ഷിത ചെലവുകളെക്കുറിച്ചുള്ള ആശങ്ക പോലും ഉറക്കമില്ലായ്മ, തലവേദന, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

ചെറിയ തുകയാണെങ്കിലും പതിവായി സമ്പാദ്യമായി മാറ്റിവയ്ക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ വലിയ സഹായമാകുമെന്ന് സാന്റാന്‍ഡറിന്റെ സേവിങ്‌സ് വിഭാഗം മേധാവി ജോവോ സോറസ് പറഞ്ഞു.

നിലവില്‍ 3.5 ശതമാനമായ പണപ്പെരുപ്പം പുതുവര്‍ഷത്തോടെ നാല് ശതമാനത്തിന് മുകളിലെത്താനാണ് സാധ്യതയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (എന്‍ഐഇഎസ്ആര്‍) വിലയിരുത്തുന്നു. 2027ലെ ശമ്പളവര്‍ധന ചര്‍ച്ചകളില്‍ ഉയര്‍ന്ന വേതനത്തിനുള്ള ആവശ്യം ശക്തമാകാനും ഇത് ഇടയാക്കിയേക്കും. അതുവഴി വിലക്കയറ്റ സമ്മര്‍ദം കൂടുതല്‍ കാലം സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുമെന്നാണ് ആശങ്ക.

ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണ, പ്രകൃതിവാതക വിലകളിലുണ്ടായ വര്‍ധനയാണ് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. ഊര്‍ജച്ചെലവ് ഉയരുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ വൈകുന്നതും ബ്രിട്ടന്റെ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് സ്ഥാപനത്തിന്റെ മുന്നറിയിപ്പ്.

  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  • എന്‍എച്ച്എസ് സീനിയര്‍ ഡോക്ടര്‍മാര്‍ നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു
  • ഏപ്രില്‍ ഒന്ന് മുതല്‍ നാഷണല്‍ മിനിമം വേജ് 13.21 പൗണ്ടാകും
  • ആങ്കിള്‍ മോണിറ്റര്‍ മുറിച്ചുമാറ്റി; മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് വീണ്ടും കസ്റ്റഡിയില്‍
  • തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക്; ഒന്നരലക്ഷം തൊഴിലുകള്‍ അപകടത്തില്‍
  • ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത; യാത്രാദുരിതം ഉറപ്പ്
  • ബലാത്സംഗം, ലൈംഗീക അതിക്രമം; റസല്‍ ബ്രാന്‍ഡിന് പത്തരവര്‍ഷം തടവ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions